സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മച്ചാന്റെ മാലാഖ എന്നു നാമകരണം ചെയ്തിരിക്കുന്നു. ക്രിസ്മസ് ദിനത്തിൽ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കന്നത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ‘സാധരണക്കാരനായബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്. ഇതിന്റെ രസകരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നു വരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സജീവനേയും ലിജിമോളേയും സൗബിനുംനമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു., വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജക്സൻ ആൻ്റെണിയുടേതാണ് കഥ. തിരക്കഥ – അജീഷ് തോമസ്. സിൻ്റോസണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നുമാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.