Oddly News

ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ പെട്ടു ; കാമുകനും കാമുകിയും അത്ഭുതകരമായി രക്ഷപ്പെട്ടു

വിമാനാപകടത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ വളരെ അസാധാരണമായ കാര്യമാണ്. എന്നാല്‍ ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഭാര്യയും ഭര്‍ത്താവും രക്ഷപ്പെടുക എന്നത് വളരെ വിചിത്രവും. 30 കാരനായ സ്റ്റെഫാനോ പിറെല്ലിയും അവന്റെ പ്രതിശ്രുതവധു 22 വയസ്സുള്ള അന്റോണിയറ്റ ഡെമാസിയും ഇക്കൂട്ടത്തില്‍ ഏറെ ഭാഗ്യം ചെയ്തവരും ആയുസിന് നീളം കൂടുതലുള്ളവരാണെന്നും പറയേണ്ടി വരും.

വിധിയുടെ അസാധാരണമായ ഒരു വഴിത്തിരിവില്‍, ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഇരുവരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാനെത്തിയവരായിരുന്നു രണ്ടുപേരും. സ്റ്റെഫാനോ പിറെല്ലിയും അന്റോണിയറ്റ ഡെമാസിയും സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണത്തിനായി സവോണയിലേക്ക് രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ യാത്രചെയ്യുകയായിരുന്നു. സ്റ്റെഫാനോ സഞ്ചരിച്ച രണ്ട് സീറ്റുള്ള വിമാനം നിര്‍ഭാഗ്യവശാല്‍ തകരാറിലായി തകര്‍ന്നു.

സ്റ്റെഫാനോയുടെ ക്രാഷ് സൈറ്റില്‍ നിന്ന് 25 മൈല്‍ അകലെ ബുസാനോയ്ക്ക് സമീപം അന്റോണിയറ്റയുടെ വിമാനവും ഇതേസമയത്ത് പ്രശ്നങ്ങള്‍ നേരിട്ടു. സംഭവത്തില്‍ സ്‌റ്റെഫാനോ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടപ്പോള്‍ അന്റോണിയറ്റയ്ക്ക് നിസാര പരിക്കുകള്‍ സംഭവിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ വേഗത്തില്‍ അവരെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. അന്റോണിയറ്റയുടെ പൈലറ്റ് പൗലോ റൊട്ടോണ്ടോയ്ക്ക് തലയ്ക്കും പരിക്കേറ്റു. ദമ്പതികളെയും രണ്ടു പൈലറ്റുമാരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് അന്റോണിയറ്റയുടെ ആദ്യത്തെ പറക്കല്‍ അനുഭവമായിരുന്നു. വളരെ മനോഹരമായി തുടങ്ങിയ ഒരു ദിവസം ഞങ്ങള്‍ രണ്ടുപേരും വെവ്വേറെ വിമാനങ്ങളില്‍ തകര്‍ന്നുവീണു. ഞങ്ങള്‍ എയര്‍സ്ട്രിപ്പിലേക്ക് പോകുമ്പോള്‍ മൂടല്‍മഞ്ഞും ഇരുട്ടും പൊതിഞ്ഞു. ചുറ്റും വൈദ്യുതി കേബിളുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ അത് അറിയുന്നതിന് മുമ്പ് ഞങ്ങള്‍ നിലത്തെ പുല്‍മേട്ടിലും ഇടിച്ചു. അദ്ദേഹം പറഞ്ഞു.