Celebrity

മോഡലിംഗ് പുല്ലുപോലെ വലിച്ചെറിഞ്ഞ ലോട്ടി ; സൂപ്പര്‍താരം കേറ്റ് മോസിന്റെ സഹോദരി ഫാഷന്‍ മേഖല വിട്ടത് എന്തിന് ?

നടിയും ഫാഷന്‍ ഐക്കണുമായ കേറ്റ് മോസ് ഏറ്റവും മികച്ച ബ്രാന്‍ഡുകളുമായും സെലിബ്രിറ്റികളുമായും ബന്ധപ്പെട്ടിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആഗോള പ്രശസ്തയാണ്. എന്നാല്‍ ഇളയ സഹോദരി, ലോട്ടി എന്നറിയപ്പെടുന്ന ഷാര്‍ലറ്റ് മോസ് മോഡലിംഗ് ഉപേക്ഷിച്ചയാളും. ചായം പൂശി സുന്ദരിയാകുന്നതിന് പകരം ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതിന് ശേഷമായിരുന്നു ലോട്ടി മോഡലിംഗ് കരിയര്‍ ഉപേക്ഷിച്ചത്. ദശലക്ഷക്കണക്കിന് ഡോളറുകള്‍ ഒഴുകുന്ന ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചം വേണ്ടെന്ന് വെച്ച താരം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയും ടെലിവിഷന്‍ വഴിയും വന്‍തുക സമ്പാദിക്കുന്നു.

13 വയസ്സ് പ്രായമുള്ളപ്പോള്‍ വോഗ് മാസികയില്‍ പ്രത്യക്ഷപ്പെട്ടയാളാണ് ലോട്ടി. 16-ാം വയസ്സില്‍ മോഡലിംഗ് ജീവിതം ആരംഭിച്ച അവര്‍ സ്റ്റോം മോഡല്‍ മാനേജ്‌മെന്റുമായി ഒപ്പുവച്ചു. കാല്‍വിന്‍ ക്‌ളെയിന്‍ പോലെയുള്ള ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള കാമ്പെയ്‌നുകളിലായിരുന്നു ജോലി ചെയ്തത്. എന്നാല്‍ ഒരു ഘട്ടത്തില്‍ മോഡലിംഗ് വേണ്ടെന്ന് വെയ്ക്കാന്‍ ലോട്ടി തീരുമാനിക്കുകയായിരുന്നു. ”വ്യവസായത്തില്‍ ഞാന്‍ എത്രമാത്രം കൃത്രിമം കാണിക്കുന്നുവെന്ന് അന്ന് മനസ്സിലായിരുന്നില്ല. പിന്നീട് അത് വളരെയധികം വിഷാദത്തിലാക്കി. അതു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മുങ്ങി.” ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഈ വര്‍ഷം, ‘സെലിബ്സ് ഗോ ഡേറ്റിംഗ്’ എന്ന റിയാലിറ്റി ടിവി ഷോയില്‍ മോസ് എത്തി. പ്രശസ്ത ദമ്പതികളെ ഒരുമിച്ച് ജോഡിയാക്കുന്നു, അവരുടെ പുരോഗതി സ്‌ക്രീനില്‍ ട്രാക്ക് ചെയ്യുന്നതാണ് ഷോ. സാമൂഹ്യമാധ്യമങ്ങളിലും അവര്‍ സജീവമാണ്. ”നിങ്ങള്‍ ഇത് സ്ഥിരമായി ചെയ്യുകയാണെങ്കില്‍, പിന്തുടരുന്നവര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രതിമാസം 100,000 ഡോളര്‍ വരെ സമ്പാദിക്കാം.” സാമൂഹ്യമാധ്യമ അക്കൗണ്ടിനെ കുറിച്ച് അവര്‍ പറയുന്നു. അതേസമയം തന്നെ പ്രണയത്തിന്റെ കാര്യത്തിലും ലോട്ടി സമ്പന്നയാണ്.

ബെക്കാമിന്റെ മകന്‍ ബ്രൂക്ക്‌ലീന്‍, ഹോളിവുഡ്താരം ലിയോനാര്‍ഡോ ഡികാപ്രിയോ എന്നിവരുള്‍പ്പെടെ വിവിധ മേഖലയിലെ പ്രശസ്തരുമായി ഗോസിപ്പ് കോളങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ വച്ച് ഡികാപ്രിയോയ്‌ക്കൊപ്പം ചെലവഴിച്ചപ്പോള്‍ മോസിന്റെ അനേകം ഫോട്ടോകളാണ് പുറത്തുവന്നത്. ഇംഗ്ളണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസത്തിന്റെ മകന്‍ ബ്രൂക്ക്‌ലീനുമായി ിംവദന്തികളും പുറത്തുവന്നിരുന്നെങ്കിലും അതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഫാബുലസ് എന്ന പ്രസിദ്ധീകരണത്തോട് സംസാരിക്കുമ്പോള്‍, താനും കേറ്റും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ടെന്ന് ലോട്ടി വ്യക്തമാക്കി. ”ഞാനും എന്റെ സഹോദരിയും ഒരിക്കലും അടുത്തിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. എന്നാല്‍ ചേച്ചിയുടെ പണം കൊണ്ട് താന്‍ വളര്‍ന്നിട്ടില്ലെന്നും താരം പറഞ്ഞു. ഞങ്ങള്‍ക്ക് രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ പാപ്പരായിരുന്നു. ഞാന്‍ മോഡലിംഗ് ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ട് എന്റെ സ്വകാര്യ സ്‌കൂളിനായി ഞാന്‍ തന്നെ പണം നല്‍കി,” അവള്‍ പറഞ്ഞു.