നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരുടെ പട്ടികയിലാണ് രശ്മിക മന്ദാന. എട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായ അവര്‍, കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഇന്ഡസ്ട്രികളില് വന്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. അനേകം സിനിമയില്‍ നായകനായി എത്തിയിട്ടുള്ള സഹതാരം വിജയ് ദേവരകൊണ്ടയുമായി നടി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ദൃശ്യങ്ങളാണ് നടിയുടേതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ അപ്ഡേറ്റില്‍ വിജയ് ദേവരകൊണ്ടെയുടെ ബ്രാന്‍ഡായ റൗഡിയില്‍ നടിയെ മുംബൈ വിമാനത്താവളത്തില്‍ കണ്ടെത്തി. കൈമുട്ടുകളിലും പോക്കറ്റുകളിലും മൊസൈക്ക് പാറ്റേണ്‍ ഉള്ള ഒരു സ്റ്റൈലിഷ് ഓഫ്-വൈറ്റ് ഹൂഡിയിലാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. എന്തായാലും നടിക്ക് ഇപ്പോള്‍ കാലം ഏറെ അനുകൂലമാണ്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ഹിന്ദി ചിത്രത്തിലാണ് രശ്മികയുടേതായി ഏറ്റവും പുതിയതായി പുറത്തു വന്നത്.
രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ശക്തി കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്. അച്ഛന്-മകന് ബന്ധത്തെക്കുറിച്ചും ആഴത്തില്‍ പരിശോധിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. ഡിസംബര്‍ 1 വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
ഇതിന് പിന്നാലെ സുകുമാറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗവും താരത്തിന്റേതായി പുറത്തുവരും. പുഷ്പ 2: ദ റൂളില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെ നടി വീണ്ടും അവതരിപ്പിക്കും. മറുവശത്ത് ഫാമിലി സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന പരശുറാമിന്റെ വരാനിരിക്കുന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മൃണാള്‍ താക്കൂറാണ് പ്രധാന വേഷത്തില്‍.
കൂടാതെ, വിഡി12 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഗൗതം തിണ്ണനൂരിയുടെ വരാനിരിക്കുന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടും. ചിത്രത്തില്‍ രശ്മിക മന്ദാന, മണികണ്ഠ വാരണാസി, കേശവ് ദീപക് എന്നിവരും ഉണ്ടാകുമെന്നാണ് സൂചന.