ലോകം മുഴുവന്‍ ഹോളിവുഡ് ആരാധകരെ ഇളക്കിമറിച്ച ഗ്ളാഡിയേറ്ററിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷം ഇതേ സമയത്ത് തീയറ്ററില്‍ എത്തുന്ന സിനിമയുടെ ജോലികള്‍ അടുത്തമാസം ആദ്യം ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ നല്കുന്ന സൂചന. പാരാമൗണ്ട് പിക് ചേഴ് സിന്റെ ബാനറിലാണ് ഗ്ലാഡിയേറ്റര്‍ 2 എത്തുന്നത്. സിനിമ അടുത്ത നവംബറില്‍ എത്തുമെന്നാണ് സൂചനകള്‍.
റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ആദ്യഭാഗത്ത് നായകനായത് റസ്സല്ക്രോവായിരുന്നു. സിനിമയില്‍ റസ്സല്‍ ക്രോവിന്റെ കഥാപാത്രം അവസാനം മരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. പോള്‍ മെസ്കല്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍, പെഡ്രോ പാസ്കല്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ഗ്ലാഡിയേറ്റര്‍ 2 ല്‍ എത്തുന്നതെന്നാണ് വിവരം. 2000 ല്‍ പുറത്തുവന്ന ഒറിജിനലില്‍ പ്രത്യക്ഷപ്പെട്ട കോന്നി നീല്‍സണും ഡെറക് ജേക്കബിയും അവരുടെ റോളുകള്‍ വീണ്ടും അവതരിപ്പിക്കും.
ചിത്രം നേരത്തെ തുടങ്ങേണ്ടിയിരുന്നെങ്കിലും ജൂലൈയില്‍ അഭിനേതാക്കളുടെ സമരത്തിന് ആഹ്വാനം ചെയ്തതോടെ ചിത്രം വൈകുകയായിരുന്നു. വിലയിരുത്തലിലും വാണിജ്യപരമായും ഏറെ മുന്നില്‍ നിന്ന ഗ്ലാഡിയേറ്റര്‍ അക്കാലത്തെ വന്‍ വിജയമായിരുന്നു. മികച്ച ചിത്രത്തിനുള്ളത് അടക്കം അഞ്ച് ഓസ്കാര്‍ പുരസ്കാരങ്ങളായിരുന്നു സിനിമ നേടിയത്. അതേസമയം, റിഡ്ലി സ്കോട്ട് നിരവധി സിനിമകളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നെപ്പോളിയന് കഴിഞ്ഞയാഴ്ച തിയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നെപ്പോളിയനായി ജോക്വിന്‍ ഫീനിക്സ് അഭിനയിച്ചത്.