Uncategorized

പാകിസ്താന്‍കാരി ബോളിവുഡ് താരം മഹിരാഖാന്‍ എംപുരാനില്‍ മോഹന്‍ലാലിന് നായിക ?

പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണെന്ന് നടി പറയുന്നതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടി മലയാള സിനിമയില്‍ അഭിനയിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജിന്റെ സ്രോതസുകളോ നടിയുടെ സ്രോതസുകളോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

അതേസമയം മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍വന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ ഒരുക്കുന്നത്. ഈ സിനിമയ്‌ക്കൊപ്പം ജിത്തുജോസഫിന്റെ നേരിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഒരു കുറ്റാന്വേഷണ സിനിമയാണ് ഇതെന്നാണ് സൂചന.