Movie News

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരത്തേ തുടക്കം കുറിച്ച് മഞ്ജിമയും ഗൗതവും; ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമായി മഞ്ജിമ മാറി. തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി. തമിഴ് താരം ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്.

ഇപ്പോള്‍ മഞ്ജിമയും ഗൗതവും തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് മഞ്ജിമ പങ്കുവെച്ചിരിയ്ക്കുന്നത്. ക്രിസ്മസ് ട്രീ ഒരുക്കുന്ന മനോഹര ചിത്രങ്ങളാണുള്ളത്. ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും. ക്രിസ്മസ് ട്രീയില്‍ മണികളും ബെല്ലുകളുമൊക്കെ തൂക്കുന്നതും, അവസാനം അണിയിച്ചൊരുക്കിയ ട്രീയും ചിത്രത്തില്‍ കാണാം. ക്രിസ്മസ് ട്രീയില്‍ ഇരുവരുടേയും ചിത്രങ്ങളും പിന്‍ ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് ഗൗതം കാര്‍ത്തിക്കും, സിദ്ധാര്‍ത്ഥും കമന്റ് ചെയ്തിട്ടുണ്ട്.

ദേവരാട്ടം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. വലിയ ആഘോഷമോ ആര്‍ഭാടമോ ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 28-ന് ചെന്നൈയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. മലയാളത്തില്‍ നിന്ന് ഏതാനും താരങ്ങള്‍ക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. വിവാഹ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.