വളരെ ചെറുപ്പത്തിലേ തന്നെ ബിഗ്സ്ക്രീനില്‍ എത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായി എത്തി നായികാപദം നേടിയെടുത്ത താരമാണ് നമിത. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ട്രാഫിക്കിലൂടെ സിനിമയിലേക്ക് കടന്നുവന്ന നമിത, രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറി. മലയാളത്തിലെ പ്രഗല്ഭരായ പല സംവിധായകരുടെ സിനിമകളിലും നമിത അഭിനയിച്ചു.എന്നാല്‍ പിന്നീട് നമിതയെ സിനിമകളില്‍ കാണാതായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.
അതേസമയം സിനിമകളില്‍ സജീവമല്ലാതിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ നമിത സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി നമിത എത്തിയിരുന്നു. ഇപ്പോള്‍ അമ്മയെ മേക്ക്അപ് ചെയ്യുന്ന വീഡിയോയുമായാണ് നമിത എത്തിയിരിയ്ക്കുന്നത്. മേക്കപ്പ് ഇട്ടാല്‍ വൃത്തികേടാകുമെന്നാണ് അമ്മ പറയുന്നതെന്ന് കുറിച്ചു കൊണ്ടാണ് അമ്മയുടെ കണ്ണുകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ശ്രമിയ്ക്കുന്ന വീഡിയോ നമിത പങ്കുവെച്ചത്. അമ്മയുടെ കണ്ണുകള്‍ മനോഹരമാക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ അമ്മയ്ക്ക് പേടിയാണെന്നും നമിത പറയുന്നു.
എന്നാല്‍ അമ്മയ്ക്ക് മേക്ക്അപ്പിന്റെ യാതൊരു ആവശ്യവും ഇല്ലെന്നും അമ്മ അല്ലാതെ തന്നെ സുന്ദരിയാണെന്നുമാണ് ആരാധകരുടെ കമന്റുകള്‍.അഭിനയത്തിന് പുറമെ ബിസിനസിലും നമിത സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സ്വന്തമായി കഫേ തുടങ്ങിയത്. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ കഫെ. കാളിദാസ് ജയറാം നായകനാകുന്ന ”രജനി” എന്ന ചിത്രമാണ് നമിതയുടെ ഏറ്റവും പുതിയ പ്രൊജക്ട്.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/Cz-vb3Dhklk/?utm_source=ig_web_copy_link