Celebrity

പൂക്കുറ്റി ഇപ്പൊ പൊട്ടും, ജീവനും കൊണ്ട് ഓടി ശോഭന; നാഗവല്ലിക്കും പേടിയോ എന്ന് കമന്റ്- രസകരമായ വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. തന്റെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോള്‍ നടന്ന രസകരമായ നിമിഷങ്ങളാണ് ശോഭന പങ്കുവെച്ചത്. ദീപാവലി കഴിഞ്ഞ് ഒരാഴ്ചയായെങ്കിലും വീഡിയോ വൈറലാകുകയാണ്.

പടക്കം പൊട്ടിയ്ക്കാന്‍ ഒരുങ്ങുകയാണ് ശോഭന. പടക്കം നിലത്ത് വെച്ച ശേഷം പൂത്തിരി ഉപയോഗിച്ച് കുറച്ച് നീങ്ങി നിന്ന് കത്തിയ്ക്കാന്‍ തുടങ്ങുകയാണ് താരം. പേടിച്ച് മാറി നിന്നു കൊണ്ടാണ് ശോഭന കത്തിയ്ക്കുന്നത്. ആദ്യത്തെയും രണ്ടാമത്തെയും ശ്രമം പരാജയപ്പെടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് മൂന്നാമത്തെ ശ്രമത്തില്‍ പടക്കത്തിന് തീ പിടിയ്ക്കുന്നു. അപ്പോള്‍ തന്നെ ശോഭന അവിടെ നിന്ന് ഒറ്റ ഓട്ടമാണ്. ഈ ഓട്ടം തന്നെ ആരെയും ചിരിപ്പിയ്ക്കുന്നതാണ്. പേടിയുണ്ടെങ്കിലും ഇവിടം കൊണ്ടും തീര്‍ന്നില്ല. അടുത്തതായി കൊരകപ്പൂ കത്തിയ്ക്കുകയാണ് ശോഭന. അവസാനം പൂക്കുറ്റി പൊട്ടിയ്ക്കുമ്പോഴേയ്ക്കും ശോഭന ആ സ്ഥലത്ത് നിന്ന് ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ”എനിക്കായി ഇത് ചെയ്തിരുന്ന എന്റെ പഴയ ബാച്ച് വിദ്യാര്‍ത്ഥികളില്‍ ചിലരെ ഞാന്‍ ശരിക്കും മിസ് ചെയ്യുന്നു” – എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ”ആ ഓട്ടം” -എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ”പൂക്കുറ്റി പൊട്ടിക്കാന്‍ നേരം ഒരു ഓട്ടം ഉണ്ട്, സിവനേ ഇതേത് ജില്ല ” -എന്നാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. ”ഇതൊരു ദീപാവലി ഡ്രസാണോ” -എന്നാണ് ഒരാളുടെ കമന്റ്. ഈ കമന്റിന് തക്ക മറുപടിയും ശോഭന നല്‍കിയിരുന്നു. ” ഞാന്‍ ഏറ്റവും കംഫൊര്‍ട്ടബിള്‍ ആയ ഡ്രസിലാണ്. എന്റെ റിഹേഴ്‌സല്‍ ഡ്രസില്‍ ” – എന്നാണ് ശോഭന കമന്റ് ചെയ്തിരിയ്ക്കുന്നത്.

1894-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ലും രണ്ടാമത്തെ ദേശീയ പുരസ്‌കാരം നടിയെ തേടി എത്തി. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍ നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു. ദൂരദര്‍ശന്‍ ഗ്രേഡ് എ ടോപ് ആര്‍ട്ടിസ്റ്റ് ആയ ശോഭന, കലാര്‍പ്പണ എന്ന പേരില്‍ ചെന്നൈയില്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂളും നടത്തി വരുന്നു.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/Czlu4qwPVR6/?utm_source=ig_web_copy_link