Sports

രണ്ടാം സെമിയില്‍ ആരു ജയിക്കും? ഫൈനലില്‍ ഇന്ത്യയിലെ എതിരാളികളെ പ്രവചിച്ച് ജ്യോതിഷ പണ്ഡിറ്റുകള്‍

2023 ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി ആരാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആരു വന്നാലും ഇന്ത്യയ്ക്ക് എതിരാളികളല്ലെന്നും അവര്‍ കരുതുന്നു. അതിനിടയില്‍ ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ പോകുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയിലെ ജ്യോതിഷപണ്ഡിറ്റുകള്‍.

ഈ ലോകകപ്പിലെ പത്താം മത്സരത്തില്‍ ലഖ്നൗവില്‍ ഓസ്ട്രേലിയയ്ക്കെതിരെ 134 റണ്‍സിന് പ്രോട്ടീസ് വിജയിച്ചപ്പോഴാണ് ഈ രണ്ട് ടീമുകളും അവസാനമായി മുഖാമുഖം വന്നത്. ജ്യോത്സ്യന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ക്രിക്കറ്റ് പിച്ചില്‍ ഒരു കടുത്ത പോരാട്ടം പ്രവചിക്കുന്നു, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അന്തിമ സ്ഥാനം അവകാശപ്പെടാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ പിരിമുറുക്കം കൂടുന്നു.

ജ്യോതിഷ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ശക്തവും ഉജ്ജ്വലവുമായ ജാതകമാണ്, ഇത് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള ശക്തമായ സാധ്യതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍സി സാഹചര്യം പ്രവചനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നതായി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറയുന്നു. ‘ടെമ്പ ബാവുമ ക്യാപ്റ്റനായാല്‍, അദ്ദേഹത്തിന്റെ ജാതകം കമ്മിന്‍സിനേക്കാള്‍ തിളക്കമാര്‍ന്നതാണ്. ഇത് പ്രോട്ടീസിന്റെ വിജയസാധ്യതയെ സൂചിപ്പിക്കുന്നെന്നും പറയുന്നു. എയ്ഡന്‍ മാര്‍ക്രം ടീമിനെ നയിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമായ രീതിയിലാകും കാര്യങ്ങള്‍.

ടൂര്‍ണമെന്റില്‍ ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക ഫേവറിറ്റുകളില്‍ ഉണ്ടായിരുന്നു. ഒമ്പത് ലീഗ് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച അവര്‍ ടൂര്‍ണമെന്റിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മറുവശത്ത്, തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് തുടക്കം മോശമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ശക്തി പ്രാപിക്കുകയും ഏഴ് മത്സരങ്ങളിലെ വിജയ പരമ്പര നിലനിര്‍ത്തുകയും ചെയ്തു. 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.