നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
പച്ചപ്പിന് നടുവില്‍ നില്‍ക്കുന്ന മീരയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കേരളമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയല്ല. ബാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. ബാലിയില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായി എത്തിയപ്പോള്‍ മീര എടുത്ത ചിത്രങ്ങളാണ് ഇവ. ഇവിടുത്തെ പ്രശസ്തമായ ടെഗാലാലങ്ക് റൈസ് ടെറസാണ് ഇത്.
മുല്ല എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് മീര നന്ദന്‍ കടന്നു വന്നത്. സിനിമാ കരിയറിന്റെ ഒരു ഘട്ടത്തിലാണ് റേഡിയോ ജോക്കി എന്ന കരിയറിലേക്ക് മീര നന്ദന്‍ മാറിയത്. അടുത്തിടെയാണ് മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ലണ്ടനില്‍ നിന്നുള്ള മലയാളി ശ്രീജുവാണ് മീര നന്ദന്റെ വരന്‍. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഏറെ നാളായി മീര നന്ദന് നേരിടേണ്ടി വരുന്നുണ്ട്. ആരാധകര്‍ക്ക് സര്‍പ്രൈസായാണ് മീര നന്ദന്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്ത് വിട്ടത്.