മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയ്സിന് റീലുമായി എത്തിയിരിയ്ക്കുകയാണ് ഹണി. ” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” വൈറല്‍ വോയ്സുമായാണ് ഹണി എത്തിയിരിയ്ക്കുന്നത്. നീല സ്ലീവ് ലെസ് ടോപ്പും അതിന് ചേരുന്ന നീല പാന്റ്സും വലിയ കണ്ണടയും ധരിച്ച കിടിലന്‍ ലുക്കിലാണ് ഹണി എത്തിയത്. സാധാരണ പോലെ തന്നെ നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിറയുന്നത്. വൗ ആയിട്ടുണ്ടെന്നാണ് വീഡിയോയ്ക്ക് ആരാധകര്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്.
ഹണി റോസ് ഇറച്ചുവെട്ടുകാരിയുടെ റോളിലെത്തുന്ന റേച്ചല്‍ എന്ന സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ചിത്രത്തിലെ മോഷന്‍ പോസ്റ്ററിലെ ഹണി റോസിന്റെ ലുക്കും വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.