Sports

കപ്പുയര്‍ത്തണമെങ്കില്‍ ന്യൂസിലന്റിനോട് പകരം വീട്ടണം ; ഇന്ത്യയുടെ സെമിഫൈനല്‍ ചരിത്രം ഇങ്ങിനെ

ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിഫൈനില്‍ ബുധനാഴ്ച ഏറ്റുമുട്ടാന്‍ പോകുന്നത്. 2019 ലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനും 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടാനും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക കടമ്പ ഇനി ബ്‌ളാക്ക് ക്യാപ്പുകളാണ്. 12 വര്‍ഷം മുമ്പ് ശ്രീലങ്കയെ തോല്‍പ്പിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ ടീം കപ്പടിച്ച സ്‌റ്റേഡിയത്തിലാണ് ഇന്ത്യ മറ്റൊരു നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്നത്.

ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ഏഴു തവണ സെമിഫൈനലില്‍ കടന്നപ്പോള്‍ മൂന്നു തവണ മാത്രമാണ് ജയിക്കാനായത്. നാലു തവണ തോല്‍ക്കുകയും ചെയ്തു. ഇത്തവണ കൂടി ജയിക്കാനാകയാല്‍ സെമിഫൈനലുകള്‍ ജയിച്ച നിലയും തോറ്റനിലയും തുല്യമായിമാറും. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ 1983 ലെ കപിലിന്റെ ടീമായിരുന്നു ആദ്യമായി സെമിഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീം. ഇന്ത്യ അന്ന് ആതിഥേയരായ ഇംഗ്‌ളണ്ടിനെയാണ് തോല്‍പ്പിച്ചത്. തൊട്ടടുത്ത ലോകകപ്പിലും സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്‌ളണ്ടായിരുന്നു. എന്നാല്‍ വിജയം അവര്‍ക്കൊപ്പം നിന്നു. നവംബര്‍ 5 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ 255 റണ്‍സ് ലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ 35 റണ്‍സിന് തോറ്റു. ഒമ്പതു വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ വീണ്ടുമൊരു സെമിഫൈനലിനെ നേരിട്ടത്.

1996 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ശ്രീലങ്കയായിരുന്നു എതിരാളി. മാര്‍ച്ച് 13 ന് കൊല്‍ക്കത്തയില്‍ നടന്ന ഈ മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ആരാധകര്‍ രോഷാകുലരായി. മത്സരത്തില്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. 2003 മാര്‍ച്ച് 20 ന് ഡര്‍ബനിലെ കിംഗ്‌സ്മീഡില്‍ നടന്ന രണ്ടാം സെമിയില്‍ ഇന്ത്യ 91 റണ്‍സിന് കെനിയയെ പരാജയപ്പെടുത്തി.

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പുറത്താകാതെ 111 റണ്‍സും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 83 റണ്‍സും ചേര്‍ന്ന് മെന്‍ ഇന്‍ ബ്ലൂ ബോര്‍ഡില്‍ ആകെ 270 റണ്‍സ് സ്‌കോര്‍ ചെയ്തു, പിന്നീട് സഹീര്‍ ഖാന്റെ 14 റണ്‍സിന് 3 വിക്കറ്റ് വീതവും സച്ചിനും ആശിഷ് നെഹ്റയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യക്ക് വിജയം ഉറപ്പിച്ചു. എന്നാല്‍ പിന്നീട് ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികളായത് പാകിസ്താനായിരുന്നു. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ 2011 മാര്‍ച്ച് 30 ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്‍ ടെണ്ടുല്‍ക്കറി( 85) ന്റെ മികവില്‍ എടുത്തത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ്. ലക്ഷ്യം പിന്തുടരുന്നതില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ 49.5 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടായി. 29 റണ്‍സിന് ഇന്ത്യ ജയം നേടി.

2015 മാര്‍ച്ച് 26 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ സെമിയില്‍ കടന്നു. 2023-ന്റെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 95 റണ്‍സിന് തോറ്റു. സ്റ്റീവ് സ്മിത്തിന്റെ 105 ഉം ആരോണ്‍ ഫിഞ്ചിന്റെ 81 ഉം ആതിഥേയരെ ബോര്‍ഡില്‍ 328 റണ്‍സിന് സഹായിച്ചു, ഇന്ത്യക്ക് 46.5 ഓവറില്‍ 233 റണ്‍സ് എടുത്തു പുറത്തായി.

2019 ലെ ലോകകപ്പില്‍ ജൂലൈ 9-ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ മഴ കാരണം രണ്ട് ദിവസങ്ങളിലായി മത്സരം കളിച്ചു, അതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കിവീസ് ഇന്ത്യയെ കീഴടക്കി ഫൈനലില്‍ കടന്നു.