Movie News

”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍” ; അമ്പൂച്ചന് ജന്മദിനാശംസകളുമായി വീണ

നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്.ഇപ്പോള്‍ അമ്പൂച്ചന്‍ എന്ന വീണ സ്‌നേഹത്തോടെ വിളിയ്ക്കുന്ന മകന്‍ അമ്പാടിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് വീണ. ”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ Happy birthday ambady. Love you love you” – അമ്മയും മകനും ഒരുമിച്ചുള്ള വീഡിയോ പങ്കുവെച്ചു കൊണ്ട് വീണ കുറിയ്ക്കുന്നത്. നടി മഞ്ജു പിള്ളയടക്കം നിരവധി പേരാണ് വീണയുടെ മകന് ആശംസകളുമായി എത്തിയിരിയ്ക്കുന്നത്.വീണയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

വീണയും ഭര്‍ത്താവ് ആര്‍ജെ അമനും പിരിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും പക്ഷെ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമാണ് ഇതേക്കുറിച്ച് ഈയ്യടുത്ത് വീണ തന്നെ വ്യക്തമാക്കിയത്. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ലെന്നും വീണ പറഞ്ഞിരുന്നു.