Crime

നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു. ആഗ്രയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഹിന താജ്ഗഞ്ച് എന്ന യുവതിയാണ് മരണമടഞ്ഞത്.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്ന നാലാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ്. യുവതിയുടെ മുറിയില്‍ നിന്ന് ഉറക്ക ഗുളികകളും കുറച്ച് ഒഴിഞ്ഞ കുപ്പി ബിയറും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഥുര സ്വദേശിനി ഹോട്ടലില്‍ ജോലി ലഭിച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്ക് താമസം മാറിയത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഇവര്‍ വിഷാദരോഗത്തിന് അടിമായിരുന്നു.

ഹരിയാനയിലെ സോനിപത് ജില്ലയില്‍ 10 വയസ്സുള്ള മകനോടൊപ്പമാണ് ഭര്‍ത്താവ് താമസിക്കുന്നത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉറക്കഗുളികകളും അല്ലാത്ത ഗുളികകളും ഇവരുടെ മുറിയില്‍നിന്നും കണ്ടെടുത്തതായി ആഗ്ര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) സുരയ് റായ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം ഇവരുടെ ആത്മഹത്യാകുറിപ്പുകളും കണ്ടെടുത്തതായി പോലീസ് പറയുന്നു.