Celebrity

24 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി; ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

കാണാതായ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കിട്ടിയെന്ന വാർത്ത ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ച് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നടി 50,000 രൂപ ഇനാം പ്രഖ്യാപിച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ ചിത്രം സണ്ണി പങ്കുവച്ചു. ‘ഈ പെണ്‍കുട്ടിയെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു നടിയുടെ അഭ്യര്‍ത്ഥന.നടിയുടെ ജോലിക്കാരിയുടെ മകളാണ് ഒമ്പതുവയസ്സുള്ള അനുഷ്‌ക. ജോഗേശ്വരി വെസ്റ്റ് ബെഹ്‌റാം ബാഗില്‍ നിന്ന് നവംബര്‍ 8 ന് വൈകുന്നേരം 7 മണിക്കായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് കുടുംബം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അനുഷ്‌കയെ കണ്ടെത്തിയെന്ന സന്തോഷകരമായ അപ്‌ഡേറ്റ് സണ്ണി നല്‍കി.

”അനുഷ്‌കയെ കാണാതായി 24 മണിക്കൂറിന് ശേഷം ഞങ്ങള്‍ക്ക് തിരികെ ലഭിച്ചു, പോസ്റ്റ് പങ്കിട്ടതിനും വാര്‍ത്ത വൈറലാക്കിയതിനും എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു.”

ചലച്ചിത്ര മേളകളില്‍ തരംഗം സൃഷ്ടിക്കുന്ന അനുരാഗ് കശ്യപിന്റെ കെന്നഡിയിലാണ് സണ്ണി അഭിനയിച്ചു കഴിഞ്ഞത്. രാഹുല്‍ ഭട്ടും സണ്ണിയും അഭിനയിച്ച നിയോ-നോയര്‍ ത്രില്ലര്‍ ഞായറാഴ്ച രാത്രി ഗാല പ്രീമിയര്‍ സൗത്ത് ഏഷ്യ വിഭാഗത്തിന് കീഴില്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ 2023 ല്‍ പ്രദര്‍ശിപ്പിച്ചു. ആള്‍ക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മെയ് മാസത്തില്‍ നടന്ന 2023 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ കെന്നഡിക്ക് ലോക പ്രീമിയര്‍ ലഭിച്ചു. സിഡ്‌നി ഫിലിം ഫെസ്റ്റിവലിലും ബുച്ചിയോണ്‍ ഇന്റര്‍നാഷണല്‍ ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്സൗന്ദര്യം പുറമേ മാത്രമല്ല അകത്തും വേണമെന്ന് കരുതുന്നയാളാണ് നടി സണ്ണിലിയോണ്‍. സിനിമയ്ക്ക് പുറത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാറുള്ള സണ്ണി സ്വന്തംകുട്ടികള്‍ക്ക് പുറമേ ഒരു ഇന്ത്യന്‍ കുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്.