ഹോളിവുഡിലെ സ്റ്റണ്ട്മാന് താരാജ റാംസെസ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. അവേഞ്ചേഴ്സ്: ദി എന്‍ഡ് ഗെയിം, ബ്ളാക്ക് പാന്തര്‍, വക്കാന്‍ഡ ഫോറെവര്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ സ്റ്റണ്ട് ഒരുക്കിയ താരം ഒക്ടോബര്‍ 31 ന് അറ്റ്ലാന്റയില്‍ വെച്ചുണ്ടായ മാരകമായ കാര്‍ അപകടത്തില്‍ ജീവന് നഷ്ടമാകുകയായിരുന്നു.
ഫോക്സ്-അറ്റ്ലാന്റയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, റാംസെസിന്റെ കാര്‍ റോഡില്‍ തകരാറിലായ ഒരു ട്രാക്ടര്‍-ട്രെയിലറില്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച് അധികൃതര്‍ ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.13 വയസ്സുള്ള മകളുടെയും 10 വയസ്സുള്ള മകന്റെയും കൈക്കുഞ്ഞിന്റെയും മരണത്തോടൊപ്പം സ്റ്റണ്ട്മാന്റെ മരണവാര്‍ത്തയും അമ്മ അക്കിലി റാംസെസ് സ്ഥിരീകരിച്ചു.
അവേഞ്ചേഴ്സ്: ദി എന്‍ഡ് ഗെയിം, ബ്ളാക്ക് പാന്തര്‍: വക്കാന്‍ഡ ഫോറെവര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലെ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ (എംസിയു) ശ്രദ്ധേയമായ സ്റ്റണ്ട് വര്‍ക്കുകള്‍ക്ക് മാത്രമല്ല, മറ്റ് ശ്രദ്ധേയമായ പ്രോജക്റ്റുകളിലും അദ്ദേഹം സംഘട്ടനം നിര്‍വ്വഹിക്കുകയുണ്ടായി.ദി സൂയിസൈഡ് സ്ക്വാഡ്, ക്രീഡ് കകക, ദി ഹംഗര്‍ ഗെയിംസ്: ക്യാച്ചിംഗ് ഫയര്‍, എമാന്‍സിപ്പേഷന്‍, ദ ഹാര്‍ഡര്‍ ദ ഫാള്‍ എന്നിവ ഉള്‍പ്പെടുന്നു. പശ്ചാത്തല അഭിനയം മുതല്‍ ക്യാമറ ഓപ്പറേഷന്, ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്ക് വരെ അദ്ദേഹത്തിന്റെ ബഹുമുഖ കഴിവുകള്‍ സിനിമാലോകം കണ്ടതാണ്.