Health

വായു മലിനീകരണം ഹൃദയാഘാതത്തിന് കാരണമാകുമോ? ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ വായുമലിനീകരണമാണ് ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച. ഇത് വിവധതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തൊണ്ട വേദന, കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, വരണ്ട ചര്‍മ്മം, തുടങ്ങിയ അസ്വസ്ഥതകള്‍ ആളുകള്‍ക്ക് ഉണ്ടാകുന്നു. മലീനകരണം ഹൃദയത്തിന് ദീര്‍ഘകാല ഹ്രസ്വകാല പ്രത്യേഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേയ്ക്ക് നയിച്ചേക്കാം. നൈഡ്രജന്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ഹ്രസവകാല സമ്പര്‍ക്കം പോലും കൊറോണറി സിഡ്രോമിന് കാരണമാകാം. നവരാത്രികാലത്തെ ഗാര്‍ബ ഇവന്റുകളില്‍ ഉണ്ടായ ഹൃദയാഘാത മരണങ്ങള്‍ നമ്മുടെ മോശമായി വരുന്ന ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

വായു മലിനീകരണം നിലവിലുള്ള ഹൃദയസംബന്ധമായ രോഗങ്ങളെ കൂടുതല്‍ വഷളാക്കുകയും പുതിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഗാസിയബാദിലെ മണിപ്പാല്‍ ഹോസ്പറ്റിലിലേ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ദൂപേന്ദ്ര സിംഗ് പറയുന്നത് മലിനീകരണം ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ്. പ്രായം, ലിഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി മറ്റ് പെട്ടന്നുണ്ടാകുന്ന കാരണങ്ങള്‍ എല്ലാം ഇതിനെ സ്വാധീനിക്കും.

ഫരീദാബാദിലെ ഫോര്‍ട്ടീസ് ഹോസ്പറ്റിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.സജയ് കുമാര്‍ പറയുന്നത് അന്തരീക്ഷമലികരണവും അപടകാരികളായ സൂഷ്മ കണികകളും ഹൃദയധമനികളുടെ സങ്കോചത്തിന് കാരണമാകുകയും ഇത് ഹൃദയാരോഗ്യം അപകടത്തിലാക്കുകയും ചെയ്യും എന്നാണ്. നൈട്രജന്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും ഒരിക്കല്‍ ശ്വസിച്ചാല്‍ അവ രക്തത്തില്‍ പ്രവേശിക്കും. തന്‍മൂലം ഇന്‍ഫ്‌ളമേഷനും ഒക്‌സിഡേറ്റിവ് സ്‌ഡ്രേസിനും കാരണമാകുകയും രക്തക്കുഴലുകള്‍ തകരാറിലാകുകയും ചെയ്യാം. ഇത് കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ക്ക് കാരണമാകാം.

വായു മലിനീകരണം ഹൃദയസ്തഭംനം, ഹൃദയാഘാതം, ഇസ്‌കെമിക് ഹൃദ്രോഗം എന്നിവയ്ക്ക് കാരണമായേക്കാം. വായുമലിനീകരണം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയമിടിപ്പും വര്‍ധിപ്പിക്കുന്നു. ഹ്യദ്രോഗികളായവര്‍ വായുമലിനീകാരണത്തിന്റെ പ്രധാന ഇരകളാകാം എന്ന് ഡോക്ടര്‍ കുമാര്‍ പറയുന്നു. ഹാര്‍ട്ട്. ഒര്‍ജി എന്ന വെബ്‌സൈറ്റിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.