രാവിലെ എഴുന്നേല്ക്കുമ്പോള് ഓരോരുത്തര്‍ക്കും ചെയ്യേണ്ട ഓരോ ശീലങ്ങള്‍ ഉണ്ട്. ഒരു ദിവസം മുഴുവന്‍ നമ്മളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തുന്നത് നമ്മുടെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….
അലാം സ്നൂസ് ചെയ്യാറുണ്ടോ? – പലരും രാവിലെ ഉണരാന്‍ അലാം വെക്കും. എന്നാല്‍, ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി വൈകി പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് അത്ര നല്ല ശീലമല്ല. നമ്മള് അലാം ഓഫാക്കി വെക്കുമ്പോള്‍ തന്നെ നമ്മളുടെ സമയം ഉറങ്ങി നഷ്ടപ്പെടുത്തുകയാണ്. രാവിലെ നേരത്തെ എഴുന്നേറ്റാല്‍ ചിലപ്പോള്‍ നേരത്തെ ഓഫീസില്‍ പോകാന്‍ സാധിക്കും. അല്ലെങ്കില്‍ നേരത്തെ പണികള്‍ തീര്‍ക്കാന്‍ സാധിക്കും. അതുപോലെ, നിങ്ങള്‍ക്ക് കുറച്ച് നേരം റിലാക്സ് ചെയ്യാന്‍ സാധിക്കുന്നതാണ്.
കാപ്പി/ ചായ ഉപയോഗം – രാവിലെ തന്നെ ഒരു കപ്പ് ചായ അല്ലെങ്കില്‍ കാപ്പി കുടിച്ചില്ലെങ്കില്‍ ടോയ്ലറ്റില് പോലും പോകാന്‍ സാധിക്കാത്തവരുണ്ട്. അതുപോലെ, ചിലര്‍ക്ക് തലവേദന വരെ വരുന്നവരുണ്ട്. എന്നാല്‍, രാവിലെ വെറും വയറ്റില്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിച്ചാല്‍ പലതരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് വരുന്നതിന് ഇത് കാരണമാണ.് പ്രത്യേകിച്ച്, വയറ്റില്‍ നിന്നും പോകുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാം. അതുപോലെ വയറ്റില്‍ അമിതമായി ഗ്യാസ്സ് വന്ന് നിറയുന്നതിന് ഇത് കാരണമാണ്.
വഴക്ക് – രാവിലെ തന്നെ വഴക്ക് കൂടാതിരിക്കുക. അത് വീട്ടുകാരോട് ആയാലും അതുപോലെ തന്നെ ജീവിതപങ്കാളിയോടായാലും കാമുകിയോടായാലും വഴക്ക് കൂടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം, അത് നിങ്ങളുടെ ഒരു ദിവസത്ത മൂഡ് നശിപ്പിക്കും. നിങ്ങള്‍ക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും.
മൊബൈല്‍ ഫോണ്‍ ഉപയോഗം – രാവിലെ തന്നെ എഴുന്നേറ്റാല്‍ പലരും ചെയ്യുന്ന ഒരു കാര്യമാണ് മൊബൈല്‍ ഫോണ്‍ എടുത്ത് നോക്കുക എന്നത്. നമ്മള് ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ ഫോണ്‍ എടുത്ത് നോക്കുക എന്നത് അത് നമ്മളുടെ അന്നത്തെ ദിവസത്തെ മൂഡിനെ കാര്യമായി ബാധിക്കും. കാരണം, നമ്മള് ഫോണില്‍ നോക്കുമ്പോള്‍ ആദ്യം കാണുന്ന മെസേജ് അല്ലെങ്കില്‍ ആദ്യം കാണുന്ന വാര്‍ത്ത എല്ലായ്പ്പോഴും നല്ലതായിരിക്കണം എന്നില്ല. ഇത് നിങ്ങളുടെ മനസ്സിനെ കാര്യമായി ബാധിക്കാം. നിങ്ങളുടെ മൂഡ് കളയുന്നതിന് അന്നത്തെ ദിവസത്തെ മൊത്തത്തിലുള്ള ഉന്മേഷം തന്നെ ഇല്ലാതാക്കുന്നതിനും ഇത് ഒരു കാരണമാണ്. അതിനാല്‍, രാവിലെ എഴുന്നേറ്റ ഉടനെ മൊബൈല്‍ഫോണ്‍ നോക്കാതിരിക്കുക.