ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്.
തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം താരം സ്വീകരിച്ചത്. കയറ്റവും ഇറക്കവും തന്റെ കരിയറിൽ ഒരുപാട് തവണ അക്ഷയ് നേരിട്ടിട്ടുണ്ട്. ആക്ഷൻ സിനിമകൾ പോലെ ഹാസ്യ വേഷങ്ങളും തനിക്കിണങ്ങമെന്ന് താരം തെളിയിച്ചതാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ‘ഖേൽ ഖേൽ മേ’ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി തയ്യാറെടുക്കുന്ന താരം, തന്റെ ഏറ്റവും പുതിയ പരസ്യ ചിത്രീകരണത്തിൽ നിന്നുള്ള ഒരു പിന്നാമ്പുറ വീഡിയോ പങ്കിട്ടിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, അക്ഷയ് കുമാർ പ്രേക്ഷകർക്ക് നിരവധി ആക്ഷൻ പായ്ക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾ നൽകിയിട്ടുണ്ട്, ഇപ്പോൾ പങ്കിട്ട ഈ വീഡിയോയിലൂടെ ആക്ഷൻ വിഭാഗത്തിലെ ഖിലാഡിയായി താരം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആവർത്തിക്കുകയാണ്. വീഡിയോയിൽ, ‘ഖിലാഡി’ താരം ഒരു ബ്രാൻഡ് ഷൂട്ടിനായി ഡെയർ ഡെവിൾ സ്റ്റണ്ട് ചെയ്യുന്നതായി കാണാം.
വീഡിയോ ഷെയർ ചെയ്ത് താരം, “ലൈറ്റുകൾ, ക്യാമറ, ആക്ഷൻ!! അത് ഒരു സിനിമയ്ക്കോ പരസ്യത്തിനോ വേണ്ടിയാണെങ്കിലും, ആക്ഷൻ എപ്പോഴും എന്റെ ഹൃദയത്തെ കീഴടക്കുന്നു. അടുത്തിടെയുള്ള ഒരു ബ്രാൻഡ് ചിത്രീകരണത്തിനായി ഇത് ചെയ്തതാണ്, ഓരോ ഫ്രെയിമിലും എന്റെ അഡ്രിനാലിൻ തിളങ്ങി, കണ്ടിട്ട് നിങ്ങൾ എന്ത് പറയുന്നു?….”എന്നാണ് കുറിച്ചത്. അക്ഷയ്യുടെ ആക്ഷൻ പായ്ക്ക് ചെയ്ത പ്രകടനങ്ങളിൽ ആരാധകർ പ്രശംസ പ്രകടിപ്പിച്ചുകൊണ്ട് പല കമന്റുകളും ഇടുന്നുണ്ട്. “ആക്ഷൻ ഹീറോ അക്കി, അത് പരസ്യമായാലും സിനിമയിലായാലും കാണാൻ ആനന്ദകരമാണ്. ആക്ഷൻ വിഭാഗത്തിലെ യഥാർത്ഥ ഖിലാഡി നിങ്ങളാണ്”, “ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സൂപ്പർസ്റ്റാർ” എന്നിങ്ങനെയാണ് ചില കമന്റുകൾ.
തന്റെ കരിയറിനോടുള്ള അർപ്പണബോധവും ഉയർന്ന അപകടസാധ്യതയുള്ള സ്റ്റണ്ടുകൾ സ്വയം അവതരിപ്പിക്കാനുള്ള കഴിവും താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തുട്ടിട്ടുണ്ട്.മുൻ നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്ത താരത്തിന് ആരവ്, നിതാരാ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. പ്രൊഫഷണൽ മേഖലയിലും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. മിഷൻ റാണിഗഞ്ചാണ് താരത്തിന്റെ അവസാന റിലീസ്. അടുത്തതായി, സൂരറൈ പോട്ട്രു ഹിന്ദി റീമേക്ക്, ബഡേ മിയാൻ ചോട്ടെ മിയാൻ, സ്കൈ ഫോഴ്സ് എന്നിവയുൾപ്പെടെ ഒരു കൂട്ടം പ്രോജക്ടുകൾ താരത്തിന്റെ പൈപ്പ് ലൈനിലുണ്ട്.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/CzLHC0kNbti/?utm_source=ig_web_copy_link