Celebrity

പവർഫുൾ എനർജറ്റിക്ക് നൃത്തച്ചുവടുകളുമായി കോളേജിനെ ഇളക്കിമറിച്ച് മീനാക്ഷി രവീന്ദ്രൻ, വീഡിയോ വൈറൽ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കുടുംബപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയിരുന്നു. പിന്നീട് അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായും താരം മാറി.

ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചും മീനാക്ഷി മിനി സ്‌ക്രീനിന്റെ കൈയ്യടി വാങ്ങുന്നുണ്ട്. താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഒരു എയർഹോസ്റ്റസ് കൂടിയായ മീനാക്ഷി മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു അടിപൊളി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മാല്യങ്കര എസ് എൻ എം കോളേജിൽ സ്റ്റുഡന്റസിനൊപ്പം അടിച്ചുപൊളി ഡാൻസ് ചെയ്താണ് താരം തിളങ്ങുന്നത്. കോളേജ് സ്റ്റുഡന്റസിനെക്കാളും എനെർജറ്റിക്കായി പവർഫുള്ളായി ഡാൻസ് ചെയ്യുന്ന മീനാക്ഷിയെ വിഡിയോയിൽ കാണാം. കോഫി ബ്രൗൺ നിറത്തിലുള്ള ബോഡിക്കോൺ സ്ലീവലസ് ഡ്രെസ്സിനൊപ്പം ബൂട്ട് മോഡലിലുള്ള സ്റ്റൈലിഷ് ഷൂ ധരിച്ചാണ് താരം കോളേജിൽ എത്തിയത്. സോഷ്യൽ മീഡിയ വഴി ട്രെൻഡിംഗായ ഈ വീഡിയോ പലരും ഷെയർ ചെയ്യുന്നുണ്ട്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CzIr2MlJ0OI/?utm_source=ig_web_copy_link