Celebrity

തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ വൈറല്‍

മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യയില്‍ വിജയം കൈവരിച്ച നിരവധി നായികമാരില്‍ മുന്‍നിരയില്‍ ഉള്ള താരമാണ് കാജല്‍ അഗര്‍വാള്‍. മഗധീര എന്ന സിനിമയിലൂടെ നടിയുടെ കരിയര്‍ ഗ്രാഫ് മാറി മറിയുകയായിരുന്നു. തമിഴില്‍ മാട്രാന്‍, തുപ്പാക്കി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കാജല്‍ അഗര്‍വാള്‍ ചെയ്തു. ഇടയ്ക്ക് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടി അമ്മയുമായി. നീല്‍ എന്നാണ് കാജലിന്റെ മകന്റെ പേര്.

ഇപ്പോഴും സിനിമാ രംഗത്ത് കാജല്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്ത പങ്കുവെയ്ക്കുകയാണ് കാജല്‍. പുതിയ വീടിന്റെ ഗൃഹപ്രവേശചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്.

‘ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കിടുന്നത്. ഞങ്ങളുടെ വീടിന്റെ ഗൃഹപ്രവേശന പൂജ ഈ ആഴ്ച ആദ്യം കഴിഞ്ഞു, ഇപ്പോള്‍ ഇത് ഞങ്ങളുടെ വീടാണ്. അങ്ങേയറ്റം അനുഗ്രഹീതമായി തോന്നുന്നു. അളവറ്റ നന്ദിയാല്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിയ്ക്കുന്നു’ – എന്നാണ് കാജള്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ഗര്‍ഭകാലത്ത് സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും, വീണ്ടും സജീവമായിരിയ്ക്കുകയാണ് കാജല്‍. ഉമ എന്ന ഹിന്ദി സിനിമയിലും, സത്യഭാമ എന്ന തെലുങ്ക് ചിത്രത്തിലുമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു ആണ് കാജലിന്റെ ഇനി വരാനിരിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം.