ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ ഐശ്വര്യാ റായി ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം 10-12 കോടി രൂപയാണ്. ഇത് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ സമയദൈര്‍ഘ്യം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
ബോംബെയില്‍ അമിതാഭ് ബച്ചനും ജയാബച്ചനും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും ഒപ്പം ‘ജല്‍സ’യിലാണ് ആഷ് താമസിക്കുന്നത്. മുംബൈയിലെ ജുഹുവിന് സമീപത്തെ ഈ ആഡംബര ബംഗ്ളാവിന് 112 കോടിയാണ് വിലമതിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ദുബായില്‍ ജുമെയ്റയിലെ ഗോള്‍ഫ് എസ്റ്റേറ്റിന് സമീപം സാങ്ച്വറി വെള്ളച്ചാട്ടത്തിന് സമീപത്ത് ബച്ചന് ദമ്പതികള്‍ക്ക് മറ്റൊരു ആഡംബര വില്ല കൂടിയുണ്ട്. ഗോള്‍ഫ് കോഴ്സ്, സ്വിമ്മിംഗ് പൂള് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐശ്വര്യ റായ് ബച്ചന് റോള്‍സ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കാന്‍ ഏകദേശം 7.95 കോടി രൂപ ചെലവഴിച്ചിരുന്നു. കൂടാതെ, ഏകദേശം 2.33 കോടി രൂപ വിലമതിക്കുന്ന ലെക്സസ് എല്‍എക്സ് 570 ഉണ്ട്. കൂടാതെ, 1.60 കോടി രൂപ വിലയുള്ള മെഴ് സിഡസ് ബെന്‍സ് എസ് 350 ഡി കൂപ്പെ, ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.69 കോടി രൂപ വിലയുള്ള മെഴ് സിഡസ് ബെന്‍സ് എസ് 500 എന്നിവയും ആഡംബര വാഹനങ്ങളുടെ ആകര്‍ഷകമായ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.