Crime

കുട്ടിയുടെ മുഖമുള്ള ക്രിമിനല്‍; അഞ്ചുവയസ്സുകാരിയെ വെടിവെച്ചു കൊന്ന 16 കാരന് 50 വര്‍ഷത്തെ തടവുശിക്ഷ

കൊച്ചു പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 16 വയസ്സുള്ള കുട്ടിക്ക് 50 വര്‍ഷത്തെ തടവുശിക്ഷ. ഒക്ലഹോമയില്‍ നിന്നുള്ള 16 വയസ്സുകാരനെ കുഞ്ഞിന്റെ മുഖമുള്ള ക്രിമിനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2022 ലെ വെടിവയ്പ്പിന് നോഹ നെയ് എന്ന കൗമാരക്കാരനാണ് ഇത്രയും വലിയ ശിക്ഷ കിട്ടിയത്.

പ്രായപൂര്‍ത്തിയായില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സമാനമാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കാര്‍ മോഷ്ടിച്ച് കടക്കുമ്പോഴായിരുന്നു പ്രതി കുറ്റകൃത്യം ചെയ്തത്. ഇതിന്റെ പേരില്‍ നേരത്തേ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലൂം അവിടെ നിന്നും തടവുചാടുകയും പിന്നീട് പിടിയിലാകുകയും ചെയ്തു. അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തില്‍ വെടിച്ചെ പ്രതി ആശ്വാസത്തിന്റെ കണികപോലും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കുറ്റവാളിയെ കുട്ടിയെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും ശരിയും തെറ്റും തിരിച്ചറിയാവുന്നതിനാല്‍ ചികിത്സ നല്‍കേണ്ട സാഹചര്യവും ഇല്ലെന്ന് കോടതി പറഞ്ഞു.

നേരത്തേ തുള്‍സ ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട 4 അടി 9 ഇഞ്ച് തോക്കുധാരിയായ ക്രിമിനല്‍ രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച ജയിലിലായി. തുള്‍സാ ജുവനൈല്‍ ഹോമില്‍ കിടക്കുമ്പോള്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലില്‍ വെള്ളപ്പൊക്കം വരുത്തുകയും ചുമരുകളില്‍ മലം പുരട്ടുകയും പോലെയുള്ള കാര്യങ്ങളും ഇയാള്‍ ചെയ്തിരുന്നു. തോക്ക്, മയക്കുമരുന്ന് കൈവശം വെയ്ക്കല്‍, സംഘം ചേരല്‍, മോഷണം, ആക്രമണം തുടങ്ങിയ 12 കുറ്റങ്ങള്‍ സമ്മതിച്ചതിന് ശേഷമാണ് നെയ്ക്ക് 50 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്.

മിഡില്‍ സ്‌കൂള്‍ കാലം തൊട്ട് നീളുന്നതാണ് നെയ് യുടെ ക്രിമിനല്‍ റെക്കോഡുകള്‍. ഇത് തുടങ്ങുന്നതാകട്ടെ ടൗണ്‍സ് ഹൂവര്‍ ക്രിപ്‌സ് ഗ്യാംഗിനൊപ്പമാണെന്ന് കോടതി കേട്ടു. നോര്‍ത്ത് റോക്ക്ഫോര്‍ഡ് അവന്യൂവിലെ വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മോഷ്ടിച്ച കാറില്‍ അവിടേക്ക് ഓടിച്ചെത്തിയ നെയ് വീടിന് നേരെ വെടിയുതിര്‍ക്കുകയും അഞ്ചുവയസ്സുകാരിയുടെ കഴുത്തിലും തോളിലും വെടിയുണ്ട ഏല്‍ക്കുകയുമായിരുന്നു. മറ്റൊരു തടവുകാരനൊപ്പം തുള്‍സ കൗണ്ടി ജുവനൈല്‍ ജസ്റ്റിസ് സെന്ററില്‍ നിന്നും തടവ് ചാടിയ നെയ് മൂന്ന് ദിവസത്തിന് ശേഷം പൊതുജനങ്ങളില്‍ നിന്നുള്ള ഒരു സൂചനയെത്തുടര്‍ന്ന് ഒരു കണ്‍വീനിയന്‍സ് സ്റ്റോറിന് പുറത്ത് വെച്ച് വീണ്ടും പിടിയിലാകുകയായിരുന്നു. അതേസമയം 2028-ല്‍ തന്റെ ശിക്ഷയുടെ ജുഡീഷ്യല്‍ അവലോകനം ഷെഡ്യൂള്‍ ചെയ്തതായി ജഡ്ജി പറഞ്ഞു. അവിടെ അവന്‍ പശ്ചാത്താപവും പരിഷ്‌കരണവും പ്രകടിപ്പിച്ചാല്‍ അത് കുറയ്ക്കാം.