Movie News

ലിയോ ആദ്യവാരം നേടിയത് 264 കോടി

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്.

ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, ഫഹദ്ഫാസില്‍ എന്നിവര്‍ അഭിനയിച്ച് വിക്രം എന്നിവയ്ക്ക് ശേഷം ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ലിയോ.

വിജയിയേക്കൂടാതെ തൃഷ, അര്‍ജുന്‍, ഗൗതം വാസുദേവ മേനോന്‍, മഡോണ സെബാസ്റ്റിയന്‍, പ്രിയ ആനന്ദ്, മാത്യൂ തോമസ്,ജോര്‍ജ് മരിയന്‍ എന്നിവരും ലിയോയില്‍ അഭിനയിക്കുന്നു. സഞ്ജയ് ദത്തിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.