വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 35 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചാന്ദ് ബാഗ് പ്രദേശത്തെ താമസക്കാരിയായ ഷബ്‌നം ആണ് മരിച്ചത്. ഇരുവരും രണ്ടാമത് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മുന്ന് മക്കളുണ്ട്.
ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി രാത്രി 12.46 ന് ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ ലഭിച്ചു. പോലീസ് എത്തുമ്പോള്‍ സ്ത്രീ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം കഴിഞ്ഞിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍, പ്രതി ഉമീദ് (40) മരപ്പണിക്കാരനാണ്. 35 കാരിയായ ഷബ്നവും കുട്ടികളുമായി ചാന്ദ് ബാഗിലെ ഇ-ബ്ലോക്കില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി. ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. സംഭവം നടന്ന ദിവസം, ദമ്പതികള്‍ വഴക്കിട്ടു. ഉമീദ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ബോധം നഷ്ടപ്പെട്ട ഷബ്‌നത്തെ ജഗ് പ്രവേഷ് ചന്ദ്ര ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വടക്കുകിഴക്ക്) ജോയ് ടിര്‍ക്കി പറഞ്ഞു. ഇരുവരുടേയും ബന്ധത്തിലെ മൂന്ന് ഷബ്‌നത്തിന്റെ ആദ്യവിവാഹത്തിലെ മകളും ഉള്‍പ്പെടെ നാലുമക്കള്‍ ഇവിടെയുണ്ടായിരുന്നു. ഭാര്യക്ക് അവിഹിത പ്രണയബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. യാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.