Movie News

ഇളയരാജയുടെ ക്ലാസ്സിക്ഗാനം അവതരിപ്പിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വാട്‌സണ്‍; അതും നമ്മുടെ യേശുദാസ് പാടിയ പാട്ട്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ് ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി (സിഎസ്‌കെ) കുറച്ച് വര്‍ഷങ്ങളായി കളിച്ചതിനാല്‍ അദ്ദേഹം തീര്‍ച്ചയായും തമിഴ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം തന്നെ വാട്‌സണ് ഉണ്ട് താനും.

അടുത്തിടെ, യൂട്യൂബര്‍ മദന്‍ ഗൗരിയുമായി സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിനായുള്ള ഷൂട്ടിംഗില്‍ താരം പുറത്തെടുത്ത സര്‍പ്രൈസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അഭിമുഖത്തിനൊടുവില്‍, എന്തെങ്കിലും പ്രത്യേക കഴിവുണ്ടോ എന്ന് മദന്‍ ഗൗരി ചോദിക്കുമ്പോള്‍ തന്റെ ഗിറ്റാര്‍ എടുത്ത് വാട്‌സണ്‍ ഇളയരാജയുടെ ‘എന്‍ ഇനിയ പൊന്‍ നിലവേ’ എന്ന ഗാനം പ്‌ളേ ചെയ്തു. വീഡിയോ ഇപ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. വാട്സണ്‍ തമിഴ് ഗാനം ആലപിക്കുന്നത് കണ്ട് ആരാധകര്‍ അമ്പരന്നു. ഇളയരാജ സംഗീതം നല്‍കി കെ ജെ യേശുദാസ് പാടിയ നിത്യഹരിത ഈണമാണ് ‘എന്‍ ഇനിയ പൊന്‍ നിലാവേ’. പ്രതാപ് പോത്തനും ശോഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൂടുപനി’ എന്ന തമിഴ് ചിത്രത്തിലാണ് ഗാനം.

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 1980-ലെ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പ് 2023 ലെ കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വാട്സണ്‍.

ഷെയ്ന്‍ വാട്സന്റെ ‘എന്‍ ഇനിയ പൊന്‍ നിലാവേ’ കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://x.com/balajidtweets/status/1716344756266012992?s=20

https://www.instagram.com/reel/CysrH1NAQj4/?utm_source=ig_web_copy_link

ഇളയരാജയുടെ ‘എന്‍ ഇനിയ പൊന്‍ നിലാവേ’ കേള്‍ക്കാം