Celebrity

‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ;  യോദ്ധയ്ക്ക് രണ്ടാംഭാഗമോ ? പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധ. 1992-ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മലയാളികളുടെ സ്വീകരണമുറിയില്‍ പ്രിയപ്പെട്ട സ്ഥാനമാണുള്ളത്. നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ റഹ്‌മാന്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. നേപ്പാളിലെ ലാമയായ റിംപോച്ചെ എന്ന ഉണ്ണിക്കുട്ടനും അക്കോസേട്ടനും തമ്മിലുള്ള സ്‌നേഹമായിരുന്നു സിനിമയില്‍ പ്രധാനപ്പെട്ടതായി ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം യോദ്ധ സിനിമയെ ഓര്‍മ്മിപ്പിയ്ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് മലയാളികളുടെ അശോകേട്ടനായ ലാലേട്ടന്‍.

‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന ക്യാപ്ഷനോടു കൂടി ഒരു നേപ്പാള്‍ സന്ന്യാസിയ്‌ക്കൊപ്പം ഇരിയ്ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മോഹന്‍ലാലിന്റെ കൈയ്യില്‍ ഒരു രുദ്രാക്ഷമാലയും ഉണ്ട്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് ഇരിയ്ക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. യോദ്ധയ്ക്ക് ഇനി രണ്ടാം ഭാഗം ഉണ്ടാകുമോയെന്നാണ് പലരും ചോദിയ്ക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായത്.

https://www.instagram.com/p/CysrbFtRvBr/?utm_source=ig_web_copy_link