Crime

ചെറുപ്പക്കാരെ കാണിക്കാനല്ലേടീ… ചൂട് സഹിക്കാനാകാതെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ വീടിന്റെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.
അമ്പലപ്പുഴ കാക്കാഴത്തു കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി 10.30നു വീട്ടിലെ കിടപ്പുമുറിയില്‍നിന്നിറങ്ങി ഭാര്യ മുറ്റത്തു തുണി വിരിച്ചു കിടന്നു.

ഭാര്യയുടെ കിടപ്പ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണെന്നു ആക്രോശിച്ച് നടുവിനു ചവുട്ടിയും മുടിക്കു കുത്തിപ്പിടിച്ചുമായിരുന്നു ക്രൂര മര്‍ദനം. തടയാനെത്തിയ പതിനാറുകാരിയായ മകള്‍ക്കും മര്‍ദ്ദനമേറ്റു. യുവതിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവിനെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു.