നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന് വിഘ്നേഷ് ശിവനാണ്.
ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ പ്രിയങ്കരമാണ്. ഈ സിനിമയുടെ നിര്‍മ്മാണ വേളയിലാണ് പ്രണയം കത്തിജ്വലിച്ചതും പിന്നീട് വിവാഹജീവിതത്തിലേക്ക് എത്തിയതും. ‘ജവാന്’ എന്ന ഹിന്ദി ചിത്രത്തിലാണ് വിജയ് സേതുപതിയും നയന്‍താരയും അവസാനമായി സ്ക്രീന്‍ പങ്കിട്ടത്. ‘മെറി ക്രിസ്മസ്’, ‘ഗാന്ധി ടോക്ക്സ്’, ‘മഹാരാജ’, അറുമുഖകുമാറിനൊപ്പം പേരിട്ടിട്ടില്ലാത്ത സംരംഭം, അനുരാഗ് കശ്യപ് നായകനാകുന്ന മറ്റൊരു ചിത്രം തുടങ്ങി വരാനിരിക്കുന്ന വിവിധ പ്രോജക്ടുകളില്‍ വിജയ് സേതുപതി മുഴുകിയിരിക്കുകയാണ്.
അതേസമയം, മാധവനും സിദ്ധാര്‍ത്ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ടെസ്റ്റ്’ എന്ന പ്രോജക്ടിന്റെ ചിത്രീകരണത്തില്‍ നയന്‍താര സജീവമാണ്. ജയ്, സത്യരാജ് എന്നിവരോടൊപ്പം ‘നയന്‍താര 75’, യോഗി ബാബുവിനൊപ്പമുള്ള ‘മംഗട്ടി മുതല്‍ 1960’ എന്നിവയാണ് അവരുടെ ഭാവി ചിത്രങ്ങള്‍. ‘ലവ് ടുഡേ’യിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനുമായി ചേര്‍ന്ന് സംവിധായകന് വിഘ്നേഷ് ശിവന് തന്റെ അടുത്ത സംവിധാന സംരംഭത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.