Celebrity

പേളിയ്ക്കും കുടുംബത്തിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ ; നാളുകള്‍ക്ക് ശേഷം അവര്‍ ഒറ്റ ഫ്രെയ്മിലെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്.  സിനിമാ നടന്‍ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്‌നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോര്‍ ഡാന്‍സ് അടക്കമുള്ള ഷോകള്‍ ചെയ്താണ് താരം ആരാധകരെ നേടിയത്. ഡി ഫോര്‍ ഡാന്‍സ് വളരെയധികം ജനപ്രീതി നേടിയതില്‍ ജിപി- പേളി സൗഹൃദ അവതരണം തന്നെയായിരുന്നു.

സോഷ്യല്‍ മീഡിയയിലും ജിപി വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഗോവിന്ദ് പത്മസൂര്യയ്ക്കുണ്ട്. ചാനലിലൂടെ തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പേളിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ചിത്രങ്ങളാണ് ജിപി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ലവ് ഇമോജി ക്യാപ്ഷനായി കൊടുത്താണ് ജിപി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചത്. പേളിയുടെ മകള്‍ നിലയെ കൊഞ്ചിയ്ക്കുന്ന ചിത്രവും, ശ്രീനിഷിനും നിറവയറില്‍ നില്‍ക്കുന്ന പേളിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് ജിപി പങ്കുവെച്ചിരിയ്ക്കുന്നത്. ജിപി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ശ്രീനിഷ് അരവിന്ദും, പേളി മാണിയും കമന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് താഴെ ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.

ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനിമകളിലാണ് ഗോവിന്ദ് പത്മസൂര്യ സജീവമാകുന്നത്. അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നാനി എന്നിവരുടെ ഒപ്പമാണ് താരം കൂടുതലും പ്രവര്‍ത്തിച്ചിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം നീരജ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത്.