ലൈംഗികചുവയോടെയുള്ള സംസാരത്തിന്റെ പേരിൽ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളിയുമായി വേര്‍പിരിഞ്ഞു. പത്തുവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ടെലിവിഷന്‍ ജര്‍ണലിസ്റ്റായ പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയുമായി മെലോണി വേര്‍പിരിഞ്ഞത്. ഒരുമിച്ച് ചെലവഴിച്ച വര്‍ഷങ്ങള്‍ക്ക് അവര്‍ നന്ദി പറയുകയും ചെയ്തു.
‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ പരിപാടിയിയുടെ റെക്കോർഡിങ്ങിനിടെ സംഘം ചേർന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം വനിതാ ജീവനക്കാരോട് സംസാരിച്ചിരുന്നു. ഇതുവലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ ജിയാംബ്രൂണോ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
”ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന ആന്‍ഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച അത്ഭുതകരമായ വര്‍ഷങ്ങള്‍ക്കും ഞങ്ങള്‍ കടന്നുപോയ ബുദ്ധിമുട്ടുകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് നല്‍കിയതിനും ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു. എന്റെ ജീവിതത്തില്‍, അത് ഞങ്ങളുടെ മകള്‍ ജനീവയാണ്.” മെലാണി കുറിച്ചു.
‘ഞങ്ങളുടെ റോഡുകള്‍ വളരെക്കാലമായി വിഭജിക്കപ്പെട്ടിരിക്കുന്നു, അത് തിരിച്ചറിയാനുള്ള സമയമാണിത്,” അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ ആരായിരുന്നുവെന്ന് ഞാന്‍ ഓര്‍മ്മിക്കും. ഞങ്ങളുടെ സൗഹൃദം ഞാന്‍ സംരക്ഷിക്കും, എന്നെ സ്‌നേഹിക്കാന്‍ കഴിയാത്ത വിധം അമ്മയെയും അച്ഛനെയും സ്‌നേഹിക്കുന്ന ഏഴ് വയസ്സുകാരിയെ ഞാന്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കും. ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.” മെലോണി തുടര്‍ന്നു.
മീഡിയാ സെറ്റിലെ ടെലിവിഷന്‍ ന്യൂസ് ആങ്കറാണ് ആന്‍ഡ്രിയ ജിയാംബ്രൂണോ. 1981 ല്‍ ഇറ്റലിയിലെ മിലാനില്‍ ജനിച്ച ആന്‍ഡ്രിയ ജിയാംബ്രൂണോ 2015 വരെ എഴുത്തുകാരനായി ജോലി ചെയ്യുന്ന കാലത്താണ് മെലോണിയുമായി പരിചയപ്പെടുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മെലോണി. ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. എന്നിരുന്നാലും 2016 ല്‍ ഇവര്‍ക്ക് മകള്‍ ഗിനെവ്‌റ ജനിച്ചു.