Celebrity

”എന്റെ വീട്…എന്റെ സന്തോഷം” ; ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടിന്റെ വീഡിയോയുമായി അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

തന്റെ വീടിന്റെ അതിമനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അനു സിത്താര. ”എന്റെ വീട്…എന്റെ സന്തോഷം” – എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടാണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലേക്ക് കയറി വരുന്നിടം മുതല്‍ ദീപാലങ്കാരമാണ് കാണാന്‍ സാധിയ്ക്കുന്നത്. സാധാരണവീടുകളില്‍ നിന്ന് വ്യത്യസ്തമായ സ്‌ട്രെച്ചറാണ് അനു സിത്താരയുടെ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ” മേലേ വിണ്ണിന്‍ മുറ്റത്താരോ വെള്ളിത്തിങ്കള്‍ ദീപം ചാര്‍ത്തി… ” – എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിലുള്ളത്. ഒറ്റ നോട്ടത്തില്‍ റിസോര്‍ട്ട് പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളത്തിന്റെ മുന്‍നിര നായികമാരിലേക്ക് അനു സിത്താര എത്തി. സന്തോഷം എന്ന ചിത്രമാണ് അനു സിത്താരയുടെ അവസാനം പുറത്തിറങ്ങിയത്.

https://www.instagram.com/reel/CylNTXDS0Ad/?utm_source=ig_web_copy_link