ഹരിപ്പാട്: വീട്ടില്‍ അരിപ്പൊടി വാങ്ങാനെത്തിയ ദളിത് ബാലികയ്ക്ക് നേരേ ലൈംഗി കാതിക്രമം നടത്തിയ മധ്യവയസ്കന് ഒന്‍പത് വര്‍ഷം ശിക്ഷ. ചേര്‍ത്തല മരുത്തോര്‍വട്ടം മിസ്പാ വീട്ടില്‍ ഷിനോജി(49)നെയാണ് വിവിധ വകുപ്പുകളിലായി ഒന്‍പത് വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴ അടക്കാനും ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. വീട്ടില്‍ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തുന്ന ഷിനോജ് അവിടെ ധാന്യപ്പൊടി വാങ്ങാനെത്തിയ ബാലികയ്ക്കുനേരെ ലൈംഗികാ തിക്രമം നടത്തുകയായിരുന്നു. മാവേലിക്കര എസ്.എച്ച്.ഒ: സി. ശ്രീജിത് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ പി.ബി. സത്യന് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ആയിരുന്ന എം.കെ ബിനുകുമാറാണ്.
എസ്.ഐ: റിജുമോന്‍, എ.എസ്.ഐമാരായ രാജേഷ് കുമാര്‍, സജു മോള്, സി.പി.ഒ: രമ്യ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രഘു .എസ് ഹാജരായി. ഏ.എസ്.ഐ മാരായ വാണി പീതാംബരന്, സതീഷ് കെ.സി എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകീകരിച്ചു.




