മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി പങ്കുവെയ്ക്കാറുണ്ട്.
പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇപ്പോള്‍ കറുപ്പ് സാരിയില്‍ അതിമനോഹരിയായി എത്തി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ് റിമി. കറുപ്പ് സാരിയില്‍ നിറയെ സില്‍വര്‍ വര്‍ക്കുകളാണ് ചെയ്തിരിയ്ക്കുന്നത്. ഇതേ പാറ്റേണില്‍ വരുന്ന സ്ലീവ്ലെസ് ബ്ലൗസാണ് ധരിച്ചിരിയ്ക്കുന്നത്. സില്‍വര്‍ വളയും, വലിയ സില്‍വര്‍ നിറത്തിലെ മോതിരവുമാണ് അക്സസറീസായി അണിഞ്ഞിരിയിക്കുന്നത്. ഇതിന് ചേരുന്ന വലിയ കറുത്ത കമ്മലാണ് റിമി ധരിച്ചിരിയ്ക്കുന്നത്. മുടി അഴിച്ചിട്ട് കണ്ണുകള്‍ക്ക് ഹെവി മേക്ക്അപ്പുമാണ് റിമി നല്കിയിരിയ്ക്കുന്നത്. കറുത്ത സാരിയില്‍ താരത്തെ കാണാന്‍ അതീവ സുന്ദരി തന്നെയാണ്.
ക്യൂന്‍ ഓഫ് ബ്ലാക്ക്, അതിമനോഹരമായ ലുക്ക്, പൊളി ആയിട്ടുണ്ട് തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിയ്ക്കുന്നത്. മീശ മാധവനിലെ ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…’ എന്ന ഗാനമാണ് റിമിയെ പ്രശസ്തിയുടെ ആദ്യ പടവുകള്‍ കയറാന്‍ സഹായിച്ചത്. പിന്നീട് കണ്ണനായാല്‍ രാധ വേണം, കരളേ കരളിന്റെ കരളേ, അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് തുടങ്ങിയ ഗാനങ്ങള്‍ റിമിയെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ സഹായിച്ചു. അടുത്തിടെയായിരുന്നു താരത്തിന് 40 വയസ് പൂര്‍ത്തിയായത്