Oddly News

രണ്ടുലക്ഷം ഡോളര്‍ ഉപയോഗിച്ച് ബാര്‍ബിഡോളായി ; കൂടുതല്‍ ലുക്ക് കിട്ടാന്‍ അമീറ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തു…!

വന്‍തുക ചെലവഴിച്ച് ബാര്‍ബിഡോളിനെ പോലെ രൂപമാറ്റം നടത്തിയ സ്ത്രീ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ബാര്‍ബിയാകാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളും നീക്കം ചെയ്തു. 31 കാരിയായ സ്വീഡിഷ് സ്ത്രീ അലീഷ്യ അല്‍മിറയാണ് ബാര്‍ബിയുടെ ലുക്കിന് പുര്‍ണ്ണത കിട്ടാന്‍ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ള ഇവര്‍ ടാറ്റൂ നീക്കംചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇട്ടു.

ഇതില്‍ ശരീരത്തുടനീളം ഉണ്ടായിരുന്ന പച്ചകുത്ത് ചിത്രങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. രണ്ടുലക്ഷം ഡോളര്‍ മുടക്കിയാണ് അലീഷ്യ ബാര്‍ബിഡോളായത്. ഇതിനായി ഇവര്‍ അനേകം ശസ്ത്രക്രിയകളും നടത്തി.ഫില്ലറുകള്‍, ബോട്ടോക്‌സ്, രണ്ട് ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍, റിനോപ്ലാസ്റ്റി എന്നിങ്ങനെ അനേകം കാര്യങ്ങളാണ് അലസിയയ്ക്ക് സ്വന്തം ശരീരത്ത് ചെയ്യേണ്ടി വന്നത്. സ്വപ്നം പിന്തുടരുന്നതിനായി അല്‍മിറ പബ്ലിക് റിലേഷന്‍സിലെ ജോലി വരെ ഉപേക്ഷിച്ചാണ് യുകെയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് മാറുക പോലും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലെ ഫോട്ടോകള്‍ക്ക് പേരുകേട്ട അല്‍മിറ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന ബിക്കിനി ചിത്രങ്ങളില്‍ കഴുത്ത്, കൈകള്‍, തുടകളുടെ മുകള്‍ഭാഗം, കണങ്കാല്‍ എന്നിവിടങ്ങളിലെല്ലാം പച്ചകുത്തിയിരുന്നു. എന്നാല്‍ ഇവരുടെ പുതിയ ചിത്രങ്ങളിലൊന്നും പച്ചകുത്ത് കാണപ്പെടുന്നില്ല.

”നിങ്ങള്‍ ഇതിനകം അറിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് രൂപത്തിലാണ് ഇനി ഞാന്‍ കാണപ്പെടുക. ഞാന്‍ അത് ഇഷ്ടപ്പെടുന്നു. അതിനായി എന്റെ എല്ലാ ടാറ്റൂകളും നീക്കം ചെയ്തു.” അവള്‍ പറഞ്ഞു. അതേസമയം അല്‍മിറ തന്റെ ടാറ്റൂകള്‍ ലേസര്‍ ചികിത്സയിലൂടെ പ്രൊഫഷണലായി നീക്കം ചെയ്തതാണോ അതോ മേക്കപ്പ് ഉപയോഗിച്ച് മറച്ചതാണോ എന്നാണ് ആരാധകരുടെ സംശയം.