Celebrity

‘‘ഡ്രൈവറോട് പൊക്കോളാൻ പറയ്, നമുക്കൊരുമിച്ചു പോകാം…’’ കളി കാണുന്ന അനുഷ്കയോട് ഗ്രൗണ്ടില്‍നിന്ന് വിരാട് കോഹ്ലി- വീഡിയോ

ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ഐ സി സി വേൾഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിയുടെ മത്സരം കാണാൻ അനുഷ്ക ശർമ്മയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അനുഷ്‌ക ശര്‍മ്മ പ്രോത്സാഹിപ്പിക്കുന്നതായി കാണാമായിരുന്നു.

ഇപ്പോഴിതാ വിരാടും അനുഷ്കയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ക്രിക്കറ്റ് മാച്ച് കാണാനെത്തിയ അനുഷ്കയോട് വിരാട് ഫീൽഡിൽ നിന്ന് സംസാരിക്കുന്നതാണ് വീഡിയോ. ” ഡ്രൈവറോട് പൊക്കോളാൻ പറയ്, ഞാൻ വരുവാ. നമുക്കൊരുമിച്ചു വീട്ടിലേക്ക് പോകാം… ” എന്നാണ് വിരാട് പറയുന്നത്. ഏറ്റവും രസകരമായ കാര്യം എന്താണെന്നു വച്ചാൽ വിരാട് ഫീൽഡിൽ നിന്ന് ആംഗ്യ ഭാഷയിലാണ് പ്രിയ പത്നിയോട് പറയുന്നത്.

ബോളിവുഡ് താരം രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്‌ദെയ്‌ക്കൊപ്പമായിരുന്നു അനുഷ്ക ഇരുന്നത്. ഇരുവരും ഇന്ത്യയുടെ മത്സരങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ് എന്നതാണ് ശ്രദ്ധേയം.

ഇന്നലെ നടന്ന പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമായിരുന്നു ഇന്ത്യയുടേത്. നിലവില്‍ ആറ് പോയിന്‍റുള്ള ടീം ഇന്ത്യയാണ് ലോകകപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്.
അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും വിരാടും അനുഷ്കയുമത് സമ്മതിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ കഥ പറയുന്ന ചിത്രത്തിലൂടെ ഉടന്‍ തന്നെ അനുഷ്‌ക തിരിച്ചെത്തും.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CyY6pUfMg-4/?utm_source=ig_web_copy_link