Celebrity

ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം

തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തക​ളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു.

നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും വിജയ് ഭാര്യയ്‌ക്കൊപ്പമായിരുന്നു പതിവായി എത്താറ്.

അതേസമയം പ്രണയിച്ചു വിവാഹിതരായ വിജയ് യും ഭാര്യയും തമിഴകത്തെ ഏറ്റവും മികച്ച ദമ്പതിമാരില്‍ ഒന്നായിരുന്നു. ഭാര്യയ്ക്ക് വേണ്ടി ചില ചിത്രങ്ങള്‍ വിജയ് അഭിനയിക്കുക പോലും ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് വേണ്ടിയാണ് വിജയ് തലൈവാ എന്ന സിനിമ ചെയ്തതെന്നാണ് വിവരം.

ഇ.എല്‍.വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ സംഗീതയ്ക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ വിജയ് അഭിനയിക്കണം എന്ന് സംഗീത ആഗ്രഹിച്ചിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെയായി തന്റെ ആഗ്രഹം വിജയ് യോട് പറഞ്ഞുകൊണ്ടുമിരുന്നു. തുടര്‍ന്ന് സംഗീത എ.എല്‍. വിജയ് യെ വിളിച്ച് എന്തെങ്കിലും കഥ ഉണ്ടോ എന്ന് അന്വേഷിച്ചു. ഇതേ തുടര്‍ന്നാണ് വിജയ് തന്റെ തലവന്റെ കഥ പറഞ്ഞത്. അങ്ങനെയാണ് വിജയ് തലവ ചിത്രത്തില്‍ അഭിനയിച്ചതെന്ന് തമിഴ് മാധ്യമം സിനിഉലകം കുറിക്കുന്നു.

1996 ലാണ് വിജയും സംഗീതയും ആദ്യമായി കണ്ടുമുട്ടുന്നത്. വിജയുടെ കടുത്ത ആരാധികയായിരുന്നു സംഗീത. യുകെയില്‍ നിന്ന് സംഗീത ചെന്നൈയിലേക്ക് പറന്നു, പ്രത്യേകിച്ച് അദ്ദേഹത്തെ കാണാന്‍. വിജയ്യെ കണ്ടതിന് ശേഷം പൂവേ ഉനക്കാഗ എന്ന ചിത്രത്തിലെ വിജയുടെ പ്രകടനത്തെ സംഗീത പ്രശംസിച്ചു. മാസ്റ്റര്‍ സ്റ്റാര്‍ സംഗീതയെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തി, ഒടുവില്‍ അവര്‍ പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീട് മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിജയും സംഗീതയും 1999 ഓഗസ്റ്റ് 25 ന് വിവാഹിതരായി. അവര്‍ക്ക് ജെയ്സണ്‍ സഞ്ജയ എന്ന മകനും ദിവ്യ എന്ന മകളുമുണ്ട്.

ലിയോയാണ് വിജയ് യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലോകേഷ് കനകരാജ് സംവിധാനത്തില്‍ വിജയ്-തൃഷ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഒക്ടോബര്‍ 19-ാം തീയതി പുറത്തിറങ്ങും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തന്റെ 68-ാമത്തെ ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയ് ഇപ്പോള്‍.