Celebrity

രണ്ട് മൊബൈൽ ഫോൺ ചെവിയിൽ വെച്ച് നിഖില വിമലിന്റെ മാസ്സ് വരവ്,രജനികാന്തിന് പോലും പറ്റാത്തത് എന്ന് കമന്റ്

ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് നായിക ​വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നിഖില വിമല്‍. സ്വതസിദ്ധമായ അഭിനയശൈലി മാത്രമല്ല തുറന്ന നിലപാടുകളും നിഖില വിമലെന്ന നായികയ്ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിച്ച താരത്തിന്റെ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. മനസ്സിലുള്ള കാര്യങ്ങള്‍ മറയില്ലാതെ തുറന്നു പറയുന്നതു കൊണ്ടു തന്നെ താരം പറയുന്ന വാക്കുകളും അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിഖില.

ഇപ്പോഴിതാ ഒരു ഫോണിനു പകരം കൈയില്‍ രണ്ടു ഫോണും പിടിച്ച് സംസാരിച്ചു നടന്നു പോകുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു മൊബൈൽ ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ടാണ് താരത്തിന്റെ മാസ്സ് വരവ്. താരം വേറെ ലെവൽ എന്നാണ് ആരാധകർ കമന്റ്‌ ഇടുന്നത്. രജനികാന്തിന് പോലും പറ്റില്ലായിരിക്കും അങ്ങനെ ചെയ്യാൻ, സമ്മതിക്കണം, ഒരെണ്ണം കാൾ ചെയ്യാൻ.ഒരെണ്ണം അലാറം വെക്കാൻ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരത്തിന്റെ കുറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അയൽവാശിയും 18പ്ലസ് ആണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ.

https://www.instagram.com/reel/CxUrDQiJdg7/?utm_source=ig_web_copy_link