Movie News

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.

മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സം​ഗീതാർച്ചനയും നടത്തിയിരുന്നു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ട് അമ്മ പിറന്നാൾ കൊണ്ടാടിയത് നേരത്തെ വാര്‍ത്തയായിരുന്നു.