വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന് ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന് പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
റംസാന് ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും ജോലിക്ക് പോയപ്പോള്‍ റംസാന് വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.
ഏതാനും തുള്ളി ആസിഡുകള്‍ ബാനോയുടെയും മക്കളുടെയും സഹോദരന്റെ മക്കളുടെയും മേല്‍ തെറിച്ചതോടെ ഇവര്‍ ഭയന്ന് നിലവിളിച്ചു. പക്ഷേ റംസാന് കൂടുതല്‍ ആസിഡുമായി മടങ്ങി വരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് തിരിച്ചുപോയത്.
തുടര്‍ന്ന് അവര്‍ ഗേറ്റ് പൂട്ടുകയും മേല്‍ക്കൂരയില്‍ നിന്ന് അലാറം ഉയര്‍ത്തുകയും അയല്‍വാസികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.