Movie News

അമേരിക്കന്‍ പ്രീമിയറില്‍ ലിയോ കുതിക്കുന്നു ; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ മറികടന്നു

തീയേറ്ററുകളില്‍ എത്താന്‍ വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 നെ മറികടന്നു. യുഎസ്എയില്‍ ‘ലിയോ’ പ്രീമിയറിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 700000 ഡോളര്‍ സിനിമ നേടിയെന്നാണ് വിവരം.

ഇതോടെ അമേരിക്കന്‍ പ്രീമിയറില്‍ മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും നാലു തമിഴ് ചിത്രങ്ങളിലാണ് ലിയോ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്ന ചിത്രത്തെ ലിയോ മറികടന്നു. ‘കബാലി’, ‘പൊന്നിയിന്‍ സെല്‍വന്‍ 1’, ‘ജയിലര്‍’ എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് സിനിമ എത്തിയിരിക്കുന്നത്. യുഎസ്എ പ്രീമിയര്‍ കളക്ഷനില്‍ ചിത്രം രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയര്‍ 10 ലക്ഷം എത്തുമെന്നാണ് കണക്കാക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ വലിയ ഹിറ്റായിരുന്നു.

റിലീസിനോട് അടുക്കുന്നതിനാല്‍ ‘ലിയോ’യുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പ്രമോഷനുകള്‍ ശക്തമായിട്ടുണ്ട്. ആരാധകര്‍ ചിത്രത്തെക്കുറിച്ച് വളരെ ആവേശത്തിലാണ്. ചിത്രത്തിലെ മൂന്നാമത്തെ സിംഗിള്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുകയാണ്. അത് ഏത് തരത്തിലുള്ള ഗാനമായിരിക്കും എന്ന് കാത്തിരുന്ന് കാണണം. വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നതാണ് സിനിമയുടെ ഈ ഹൈപ്പിന് കാരണം.