Movie News

ലോകേഷ് കനകരാജ് കഥയെഴുതി കാത്തിരിക്കുന്നു ; ‘മഫ്ത്തി’യില്‍ ഫഹദ് പോലീസുകാരനാകും

മലയാളത്തിനേക്കാള്‍ തമിഴില്‍ അല്‍പ്പം കൂടി ശ്രദ്ധ കൊടുത്തിരിക്കുന്ന നടന്‍ ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത് ‘മാമന്നന്‍’ എന്ന തമിഴ് ചിത്രത്തിലാണ്. തമിഴില്‍ മികവ് കാട്ടിയ വിക്രത്തിനും മാമന്നനും പിന്നാലെ ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന തന്റെ അടുത്ത പ്രോജക്റ്റില്‍ സൈന്‍ ചെയ്തു കാത്തിരിക്കുകയാണ്.

ഇതിനിടയില്‍ ലോകേഷ് കനകരാജ് ഫഹദിനായി ഒരു കഥയെഴുതി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് ഫഹദ് ഫാസിലിനായി ഒരു കഥ എഴുതിയിട്ടുണ്ടെന്നും അതിന് ‘മഫ്തി’ എന്ന് പേരിട്ടിട്ടുണ്ടെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പോലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് ലോകേഷ് കനകരാജ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നടന്‍ ഫഹദ് ഫാസിലിനെ മനസ്സില്‍ വെച്ചാണ് താന്‍ ഈ കഥ എഴുതിയതെന്നും ഒരു പോലീസുകാരന്‍ തന്റെ യൂണിഫോം എങ്ങനെ മാറ്റുന്നു, അതിനുശേഷം എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയില്ല. അതേസമയം തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ പദ്ധതികളും സംവിധായകന്‍ വെളിപ്പെടുത്തി. കൈതി 2′, ‘വിക്രം 2’, റോളക്‌സ് എന്നിവയുടെ ഷൂട്ടിംഗ് ഉടന്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഇതെല്ലാം മറ്റു ചില സംവിധായകര്‍ക്കൊപ്പമായിരിക്കുമെന്നും പറയുന്നു.

മലയാളത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്ന ഫഹദിന് അന്യഭാഷയില്‍ തുടരെ തുടരെ ചിത്രങ്ങള്‍ വരികയാണ്. മാമന്നന് ശേഷം ഫഹദ് രജനികാന്ത്, അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയന്‍, എന്നിവരും ഉള്‍പ്പെടുന്ന സിനിമയില്‍ സഹകരിക്കാനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും മഞ്ജു വാര്യരും സിനിമയില്‍ എത്തുന്നുണ്ട്.