Movie News

ലിയോയുടെ ട്രെയിലറില്‍ വിജയ് യുടെ മോശംപരാമര്‍ശം ; കുറ്റം താന്‍ ഏറ്റെടുക്കുന്നതായി ലോകേഷ് കനകരാജ്

പ്രണയവും തമാശകളും നിറഞ്ഞുനിന്നിരുന്ന തമിഴ്‌സിനിമയില്‍ ഏതു സാഹചര്യത്തിലും അക്രമം മാത്രമാണ് പരിഹാരമെന്ന മട്ടില്‍ തമിഴ്‌സിനിമയില്‍ വേറിട്ടൊരു സാമ്രാജ്യം സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും രക്തം, കൊലപാതകം, തോക്ക് തുടങ്ങിയ ഘടകങ്ങളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലിയോയുടെ ട്രെയിലര്‍ പോലും രക്തം പുരണ്ട പോസ്റ്ററിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയുടെ ട്രെയിലറില്‍ വിജയ് നടത്തുന്ന ശാപവചനവും ഇപ്പോള്‍ വിവാദമാണ്.

പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് യൂ ട്യൂബില്‍ റെക്കോഡ്‌ബ്രേക്കിംഗ് വ്യൂവേഴ്‌സാണ് ഉണ്ടായത്. ട്രെയിലറില്‍ വിജയ് തൃഷയ്ക്ക് നേരെ നടത്തുന്ന ശാപവചനം ഇപ്പോള്‍ വിവാദമായി മാറിയിട്ടുണ്ട്. നടന്‍ ഒരിക്കലും സ്ത്രീകളെ ഇകഴ്ത്തുന്ന ഈ വാചകം പറയാന്‍ പാടില്ലെന്നായിരുന്നു ഒരു കൂട്ടം വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രശ്‌നത്തിന്റെ കുറ്റം താന്‍ ഏറ്റെടുക്കുന്നതായിട്ടാണ് സംവിധായകന്‍ പറഞ്ഞത്.

അതേസമയം തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി നിറഞ്ഞു നില്‍ക്കുന്ന ലോകേഷ്‌കനകരാജ് 10 ചിത്രങ്ങള്‍ക്ക് ശേഷം ബ്രേക്ക് എടുക്കും. 10 ചിത്രങ്ങള്‍ക്ക് ശേഷം താന്‍ മറ്റ് സിനിമകളൊന്നും സംവിധാനം ചെയ്യാന്‍ പോകുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 10 ചിത്രങ്ങളും എടുത്ത ശേഷം, ഞാന്‍ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഒരു ടൂര്‍ പോകുകയാണ് താരത്തിന്റെ ലക്ഷ്യം.