Movie News

മോഹന്‍ലാല്‍ സാറിനോടും, വിക്രമിനോടും കഥ പറഞ്ഞു ; പക്ഷേ കഥ കണക്ട് ആയില്ല : ടിനു പാപ്പച്ചന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചാവേര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതുഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിക്രമിനോടും മോഹന്‍ലാലിനോടും സിനിമയുടെ കഥകള്‍ പറഞ്ഞിരുന്നുവെന്നും. എന്നാല്‍ അവര്‍ക്ക് കഥകള്‍ കണക്ട് ആയില്ലെന്നും തുറന്നു പറയുകയാണ് ടിനു പാപ്പച്ചന്‍.

”മോഹന്‍ലാലുമായുള്ള സിനിമയും ദുല്‍ഖറായിട്ടുള്ള സിനിമയുമൊന്നും കണ്‍ഫോം ആയിട്ടുള്ളതല്ല. കാരണം അതൊക്കെ നമ്മുടെ ആഗ്രഹത്തിന്റെ പുറത്ത് നമ്മള്‍ സംസാരിയ്ക്കുകയും ഡിസ്‌കഷന്‍ നടത്തുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അതൊക്കെ എപ്പോള്‍ ആകുമെന്നോ അല്ലെങ്കില്‍ അത് ഉണ്ടോന്നൊക്കെ നമുക്ക് പറയാറായിട്ടില്ല. വിക്രമത്തിനോട് കഥ പറയാന്‍ പോയിട്ടുണ്ട്. അജഗജാന്തരം കഴിഞ്ഞ സമയത്ത് കാണണമെന്ന് പറഞ്ഞിട്ട് ഞാന്‍ പോയി കഥ പറഞ്ഞായിരുന്നു. എന്നെ കാണണമെന്ന് പറഞ്ഞിട്ട് വിക്രത്തിന്റെ പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്ത മലയാളം നിര്‍മ്മാതാവ് വഴിയാണ് സംസാരിച്ചത്.

വിക്രമിന്റെ വീട്ടില്‍ പോയി കഥ പറഞ്ഞിരുന്നു. പക്ഷേ…ഏറ്റില്ല. കഥ വിക്രമിന് കണക്ട് ആയില്ല. പിന്നീട് ഇരുന്ന് വര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്പോഴേക്കും ഞാന്‍ ചാവേറിലേക്ക് ഇറങ്ങിയിരുന്നു. ആ സമയത്ത് വിക്രം അതിന്റെ കുറച്ച് കറക്ഷന്‍സൊക്കെ പറഞ്ഞിരുന്നു. അപ്പോ അത് ഞാന്‍ ആലോചിച്ചിട്ട് പിന്നെ പറയാമെന്ന് പറഞ്ഞു. അത് അങ്ങനെ നീണ്ടു. പക്ഷേ പിന്നീട് അവര്‍ നമ്മളെ അപ്രോച്ച് ചെയ്ത സമയത്ത് ഞാന്‍ ചാവേര്‍ തുടങ്ങിയിരുന്നു.

ലാല്‍ സാറിനോട് ഞാന്‍ കഥ പറഞ്ഞു. ലാല്‍ സാറിന് കഥ കണക്ട് ആയില്ല. ലാല്‍ സാര്‍ എന്നു പറയുന്ന ആളെ നമ്മള്‍ കാണുന്നത് ഇന്ത്യയിലെ തന്നെ ഐക്കോണിക്ക് ആയിട്ടുള്ള ഒരു ആക്ടര്‍ ആണ്. ഇവിടുത്തെ ഏറ്റവും മികച്ച ഫിലിം മേക്കറുമായിട്ടൊക്കെ ട്രാവല്‍ ചെയ്തിട്ടുള്ള ആക്ടര്‍ ആണ്. അവരെയൊക്കെ കണ്‍വിന്‍സ് ചെയ്യുക എന്നു പറയുന്നത് അത്ര ഒരു ഈസി അല്ല. പക്ഷേ അവര്‍ വീണ്ടും കഥ കേള്‍ക്കാന്‍ റെഡി ആണ്. അപ്പോള്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കണം.” – ടിനു പാപ്പച്ചന്‍ പറയുന്നു.