Movie News

പ്രസവശേഷം കുറച്ചത് എട്ട് കിലോ ഭാരം: കിഷ്വര്‍ മര്‍ച്ചന്റിന് അഭിനന്ദനവുമായി ആരാധകര്‍

ജനപ്രിയനടി കിഷ്വര്‍ മര്‍ച്ചന്റ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നടി അഞ്ച് മാസം മുമ്പ് എടുത്ത ചിത്രത്തോടൊപ്പം തന്റെ പുതിയ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് തന്റെ വെയിറ്റ് ലോസ് ജേര്‍ണിയുടെ കഥ പറഞ്ഞിരിക്കുന്നത്. എട്ടു കിലോ ഭാരമാണ് ഈ കാലയളവില്‍ അവര്‍ കുറച്ചിരിക്കുന്നത്. വണ്ണത്തില്‍ ഏതാണ്ട് 3-4 ഇഞ്ച് വ്യത്യാസം വരും. ഐ ആം അഭിജിത്ത് പൂജാരി എന്ന പരിശീലകനെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് നടി തന്റെ വെയ്റ്റ് ലോസ് ജേര്‍ണിെയക്കുറിച്ച് ആരാധകരുമായി സംസാരിച്ചിരിക്കുന്നത്.

താന്‍ പ്രസവം കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം ആസ്വദിച്ച് ഭക്ഷണം കഴിച്ചു എന്നും ഇപ്പോള്‍ ജീവിതത്തിന്റെ ഈ ഘട്ടവും ആസ്വദിക്കുന്നു എന്നും ഇവര്‍ പറയുന്നു. താരം ശരീരഭാരം കുറച്ച തന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നിരവധി പേര്‍ അഭിനന്ദനവുമായി എത്തി. നടന്‍ സുയാഷ് റായിയാണ് കിഷ്വര്‍ മര്‍ച്ചന്റിന്റെ പങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്. കസൗട്ടി സിന്ദഗി കേ, ഹാതിം, ഖിച്ഡി, മിലേ ജബ് ഹം തും തുടങ്ങി നിരവധി ഷോകളുടെ ഭാഗമാണ് കിഷ്വര്‍.