Good News

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘ഇരുള്‍’ നീങ്ങി; ബുലന്ദഷഹര്‍ പോലീസ് 70 കാരി നൂര്‍ജഹാന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചു

എന്റെ ജീവിതത്തിലെ സ്വേഡ്‌സ് നിമിഷം’, ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മ ട്വീറ്റ് ചെയ്തത്് അങ്ങിനെയാണ്. പിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ജീവിതത്തെ പ്രകാശിപ്പിച്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ 70 വയസ്സുകാരിയായ വിധവയുടെ ദരിദ്ര സ്ത്രീയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ചതിനെക്കുറിച്ചായിരുന്നു അനുകൃതി ട്വിറ്ററില്‍ കുറിച്ചത്.

ബുലന്ദ്ഷഹറിലെ ഖേഡി ഗ്രാമത്തിലാണ് എഴുപതുകാരിയായ നൂര്‍ജഹാന്‍ താമസിക്കുന്നത്. മകളുടെ വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ ചെറിയ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മയെ കാണുന്നതുവരെ ഇവരുടെ വീട്ടില്‍ ലൈറ്റും ഇലക്ട്രിക് ഫാനും ഒന്നും ഉണ്ടായിരുന്നില്ല. വേണ്ട സാമ്പത്തികശേഷിയും ഇല്ലാത്തതായിരുന്നു പ്രധാന കാരണം.അതിനിടയിലാണ് ബുലന്ദ്ഷഹര്‍ പോലീസ് ഗ്രാമീണരുടെ ഒരു യോഗം വിളിച്ചു കൂട്ടിയത്. ഇവിടെ വെച്ചാണ് നൂര്‍ജഹാന്‍ ‘മിഷന്‍ ശക്തി അഭിയാനെ’ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് തനിക്ക് താങ്ങാന്‍ കഴിയാത്തത്ര ദരിദ്രയായതിനാല്‍ വീട്ടില്‍ വൈദ്യുതി ഇല്ലെന്ന് കാണിച്ചാണ് നൂര്‍ജഹാന്‍ പോലീസിനെ സമീപിച്ചത്.

ഓഫീസര്‍ അനുകൃതി ശര്‍മ്മ ചാടിയിറങ്ങുകയൂം ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ജിതേന്ദ്ര കുമാര്‍ സക്‌സേനയുടെ സഹായത്തോടെ നൂര്‍ജഹാന്റെ വീടിന് വൈദ്യുതി കണക്ഷന്‍ ക്രമീകരിക്കുകയുമായിരുന്നു.അങ്ങിനെ വര്‍ഷങ്ങളോളം മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ കഴിഞ്ഞ അവര്‍ ഒടുവില്‍ വൈദ്യൂതി വെട്ടത്തിലേക്ക് മാറി. തങ്ങളുടെ ഇടപെടലില്‍ ഒരു വീട്ടിലേക്ക് വൈദ്യുതി എത്തിയതിന്റെ സന്തോഷത്തില്‍ നൂര്‍ജഹാന് സ്വന്തം പോലീസ് ഫണ്ടില്‍ നിന്ന് ബുലന്ദ്ഷഹര്‍ പോലീസ് ഒരു പെഡസ്റ്റല്‍ ഫാനും ലൈറ്റും സമ്മാനിച്ചു. 2020 ബാച്ചിലെ ബിരുദധാരിയായ ശര്‍മ്മ ബുലന്ദ്ഷഹറില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടാണ്.