കടല്‍പ്പക്ഷികള്‍ക്കും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ക്കും പുനര്‍ജ്ജന്മം നല്കി കരീബിയന്‍ ദ്വീപില്‍ നിന്നും ഒടുവില്‍ ആടുകളെയും എലികളെയും പൂര്‍ണ്ണമായും നീക്കി. കരീബിയന്‍ ദ്വീപസമൂഹത്തിലെ റെഡോന്ഡയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. അനേകം കടല്‍പ്പക്ഷികളും അപൂര്‍വ്വ സസ്യങ്ങളുമുള്ള ദ്വീപിലെ ഏറ്റവും വലിയ പ്രശ്നം ആടുകളും എലികളുമായിരുന്നു.ആടുകള്‍ സസ്യലതാദികള്‍ മുഴുവനും തിന്നുമുടിച്ചപ്പോള്‍ എലികള്‍ അതിന്റെ മണ്ണും കല്ലും തുരക്കുകയും പാറക്കെട്ടുകളുടെ കൂടുകള്‍ നശിപ്പിക്കപ്പെടുകയും ഉയര്‍ന്ന പ്രദേശങ്ങള്‍ എലികള്‍ വേട്ടയാടുകയും ആവാസവ്യവസ്ഥ നടത്തിയിരുന്ന ബൂബി, ഫ്രിഗേറ്റ്ബേര്‍ഡ് എന്നിവയുടെ മുട്ടകള്‍ നശിക്കുകയും ചെയ്തതോടെ പക്ഷികള്‍ പതിയെ ദ്വീപില്‍ നിന്നും സ്ഥലം വിടുകയും ജീവജാലങ്ങള്‍ ഇവിടേയ്ക്ക് തിരികെ വരാതെയുമായി. സസ്യങ്ങള്‍ തളിര്ക്കാതായി. ആടുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ തുടങ്ങി.
റെഡോണ്ട പതിയെ തരിശുഭൂമിയായി മാറിയതോടെ 2016-ല്‍, റെഡോണ്ടയുടെ ഉടമസ്ഥത കയ്യാളുന്നവ ദ്വീപസമൂഹ രാജ്യമായ ആന്റിഗ്വയും ബാര്‍ബുഡയും ദ്വീപിനെ ഇല്ലാതാക്കുന്ന കാര്യങ്ങളുടെ ഉന്മൂലനത്തിന് കാമ്പയിന് ആരംഭിച്ചു. മൈലുകള്‍ നീളമുള്ള ദ്വീപില്‍ അവശേഷിച്ച 60 ആടുകളെ ഒഴിവാക്കി. അതിനുശേഷം, ഒരു സംഘം തുടര്‍ച്ചയായി രണ്ട് മാസം ദ്വീപില്‍ ക്യാമ്പ് ചെയ്തു, എലികളെ കെണിയില്‍ പിടിക്കുകയും വിഷം നല്‍കുകയും ചെയ്തു. ദ്വീപില്‍ നിന്നും 6,000 എലികളെയാണ് നശിപ്പിച്ചത്.
ഈ നടപടി 15 ഇനം കടല്‍ പക്ഷികളെ തിരികെ വരാന്‍ ഇടയാക്കി. റൊഡാണ്ട ഗ്രീന്‍ ഡ്രാഗണ്‍ – മനോഹരമായ നാടന്‍ പല്ലി, ജനസംഖ്യയില്‍ 1,300 ശതമാനത്തോളം വളരാനും അനുവദിച്ചു. ഫിക്കസ് പോലുള്ള വൃക്ഷ ഇനങ്ങളുള്‍പ്പെടെ തദ്ദേശീയ സസ്യങ്ങളും 20 മടങ്ങ് വീണ്ടെടുക്കാനായി. ചെറിയ ദ്വീപ്, ചുറ്റുമുള്ള കടല്‍പ്പുല്ല്, പുല്‍മേടുകള്‍, 180 ചതുരശ്ര കിലോമീറ്റര്‍ (69 ചതുരശ്ര മൈല്‍) പവിഴപ്പുറ്റും ഉള്‍പ്പെടെ 30,000 ഹെക്ടര്‍ കരയും കടലും ഉള്‍ക്കൊള്ളുന്ന റെഡോണ്ട ഇക്കോസിസ്റ്റം പുനസൃഷ്ടിച്ചു.