Hollywood

‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ

വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന ‘ദി സൈലന്റ് നൈറ്റ്’ ഡയലോഗ്-ഫ്രീ ത്രില്ലറിന്റെ പട്ടികയില്‍ വരുന്ന സിനിമയാണ്.

സംസാരിക്കാന്‍ കഴിവില്ലാത്ത ജോയല്‍ കിന്നമാന്‍ നായകനെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ടാഗ്‌ലൈന്‍ തന്നെ ”പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” എന്നാണ്. ഹുലുവിന്റെ നേരത്തേ പുറത്തുവന്ന ഹിറ്റ് അന്യഗ്രഹ ആക്രമണ ത്രില്ലറായ നോ വണ്‍ വില്‍ സേവിന് സമാനമായ ഡയലോഗുകളില്ലാത്ത ത്രില്ലറാണ് ട്രെയിലര്‍ കാട്ടിത്തരുന്നത്.”സിനിമ മുഴുവനും ഡയലോഗ് ഇല്ലാത്തതാണ്,” വൂ വുള്‍ച്ചറിനോട് പറഞ്ഞു. ”കഥ പറയാനും കഥാപാത്രത്തിന് എങ്ങനെ തോന്നുന്നുവെന്ന് പറയാനും വിഷ്വലുകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഇത് എന്നെ അനുവദിച്ചു.

നമ്മള്‍ ഭാഷയ്ക്ക് പകരം സംഗീതം ഉപയോഗിക്കുന്നു. കൂടാതെ സിനിമ കാഴ്ചയ്ക്കും ശബ്ദത്തിനും വേണ്ടിയാണ്. സിനിമ പറയുന്നത് സംസാരശേഷിയില്ലാത്ത ഒരാള്‍ മകന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ക്രിസ്മസ് തലേദിവസം തെരഞ്ഞെടുക്കുന്നതാണ്. ഈ വര്‍ഷം ഡിസംബര്‍ 1 നാണ് സിനിമ റിലീസ് ചെയ്യുന്നത്.