കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബ്ല . വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി ഫറ ഷിബ്‌ല. തന്റെ പുതിയ ചിത്രമായ ”സോമന്റെ കൃതാവിന്റെ വിശേഷങ്ങള്‍” സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കുകയായിരുന്നു താരം.
” പണ്ട് എഡ്യുക്കേഷന്‍ ഒന്നും ഇല്ലാതെ വേറെ വഴികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അതൊരു പാഷന്‍ ആയിട്ടല്ല. എനിക്ക് ഇങ്ങനെ കഥാപാത്രങ്ങള്‍ അറിയണം. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല. അവര്‍ക്ക് നാടകം അഭിനയിക്കുമ്പോള്‍ കിട്ടുന്നത് രണ്ട് രൂപയാണെങ്കില്‍ സിനിമയില്‍ അഭിനയിച്ചാല്‍ ഒരു ദിവസം പത്ത് രൂപ കിട്ടുന്നതു കൊണ്ട് അവര്‍ ചെയ്തു കൊണ്ടിരുന്നതാണ്.
എനിക്ക് മലയാളത്തിലെ ഫേവറൈറ്റ് ആക്ടറെസാണ് സീമ ചേച്ചി. ഇന്റര്‍വ്യൂവില്‍ സീമ ചേച്ചി പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് ഇത്ര പൈസ കിട്ടും. അതിനേക്കാള്‍ ഇത്രയും പൈസ കിട്ടും ഭക്ഷണം അവിടുന്ന് തരും ഓക്കെ അത് ഞാന്‍ ട്രൈ ചെയ്യാം. അങ്ങനെയാണ് അവര് ട്രൈ ചെയ്യുന്നത്. അതേ പോലെ ആ ഒരു സിനിമ അത്രയും ഡെപ്ത്ത് ഉള്ള ഒരു കഥാപാത്രമാണ് അവരുടെ രാവുകളില്‍ ചെയ്തത്. പക്ഷേ ആ കഥാപാത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് എങ്ങനെയാണ്, ജോലി എന്താണ്, ഇവര് എങ്ങനത്തെ വീട്ടിലാണ് ജനിച്ചത് അങ്ങനെ ഒന്നും അറിയില്ലായിരുന്നു. അവര്‍ പറഞ്ഞത് ചെയ്യുക മാത്രമാണ് ചെയ്തത്. ആ ഒരു കാലഘട്ടത്തില്‍ ആയിരിയ്ക്കാം ചിലപ്പോള്‍ ചൂഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത്.
കാരണം പൈസ കൂടുതല്‍ കിട്ടുന്ന ഒരു സ്ഥലമാണ്. വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നു. അതിന്റെ ഒരു ആഫ്റ്റര്‍ എഫക്ട് ആയിരിക്കാം ഇപ്പോഴും പോകുന്നത്. ഞാന്‍ സിനിമയില്‍ ആക്ടീവായത് അമ്മിണി പിള്ളയ്ക്ക് ശേഷമാണ്. അമ്മിണി പിള്ളയ്ക്ക് ശേഷം എനിക്ക് ഒരു സ്ലൈറ്റ് ഡിസ്‌കംഫര്‍ട്ട് ഉണ്ടാവുന്ന ഒരു ഇവന്റ് പോലും ഉണ്ടായിട്ടില്ല. ഒരു സ്ലൈറ്റ്‌ലി നമുക്ക് ബുദ്ധിമുട്ട് തോന്നുന്ന ഒരു ഇവന്റ് പോലും ഉണ്ടായിട്ടില്ല. പ്രൊഫഷണലായിട്ടുള്ള നല്ല സിനിമകകള്‍ ഉണ്ടാക്കണമെന്ന് വിചാരിയ്ക്കുന്ന നല്ല പെര്‍ഫോമന്‍സസ് ഡെലിവറി ചെയ്യിപ്പിയ്ക്കണമെന്ന് വിചാരിയ്ക്കുന്ന മേക്കേഴ്‌സിന്റെ കൂടെ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ ഭയങ്കര പോസിറ്റീവായിട്ടുള്ള ഒരു സ്‌പെയ്‌സിലാണ് സിനിമ നില്‍ക്കുന്നത്.” – ഫറ ഷിബ്ല പറയുന്നു.